

ദുബായ്: പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി- നിസ്സാം ബഷീര്‍ ചിത്രം റോഷാക്കിന്റെ ചിത്രീകരണം ദുബായിയില്‍ പൂര്‍ത്തിയായി.
കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനുശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ‘റോഷാക്ക്’.

മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുല്‍ ആണ്. ദുബായിയില്‍ ആയിരുന്നു റോഷാക്കിന്റെ അവസാന ഷെഡ്യൂള്‍ ചിത്രീകരിച്ചത്.

ആസിഫ് അലി അതിഥി താരമായി എത്തുന്ന ചിത്രത്തില്‍ ഇവരെ കൂടാതെ ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.
നിമീഷ് രവിയാണ് ഛായാഗ്രഹണം. ചിത്ര സംയോജനം കിരണ്‍ ദാസ്, സംഗീതം മിഥുന്‍ മുകുന്ദന്‍, കലാ സംവിധാനം ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചമയം റോണക്‌സ് സേവ്യര്‍ ആന്റ് എസ് ജോര്‍ജ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാദുഷ എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍. പി ആര്‍ ഒ- പ്രതീഷ് ശേഖര്‍.
സെപ്റ്റംബര്‍ റിലീസ് ആയി എത്തുന്ന ചിത്രം ഇന്ത്യയില്‍ വേഫറെര്‍ ഫിലിംസും ജി സി സി അടക്കം ലോകമെമ്പാടും വിതരണം ചെയുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസും ആണ്.

