‘ആര്‍ എക്സ് 100’ ഫെയിം അജയ് ഭൂപതിയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ‘ചൊവ്വാഴ്ച്ച’

Web Desk
1 Min Read

കൊച്ചി: തെലുങ്ക് ചിത്രം ‘ആര്‍ എക്സ് 100’ന്റെ സംവിധായകന്‍ അജയ് ഭൂപതിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. മുദ്ര മീഡിയ വര്‍ക്ക്സിന്റെ ബാനറില്‍ സ്വാതി ഗുണുപതി, സുരേഷ് വര്‍മ്മ എം, എ ക്രിയേറ്റീവ് വര്‍ക്സിന്റെ ബാനറില്‍ അജയ് ഭൂപതി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് ‘ചൊവ്വാഴ്ച്ച’ എന്നാണ് പേരിട്ടിരിക്കുന്നത്. അജയ് ഭൂപതിയുടെ ആദ്യ നിര്‍മ്മാണ സംരഭമായ ഈ ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷാകളിലായി പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിലും കണ്‍സെപ്റ്റ് പോസ്റ്ററും പുറത്തുവിട്ടു.

city exchange

സര്‍ഗ്ഗാത്മകവും കൗതുകമുണര്‍ത്തുന്നതുമായ പോസ്റ്ററില്‍ ചിത്രശലഭത്തെപോലെ വസ്ത്രം ധരിച്ചിരിക്കുന്ന സ്ത്രീയെ കാണാനാവും. അജയ് ഭൂപതിയുടെതാണ് കഥയും തിരക്കഥയും.

‘ചൊവ്വാഴ്ച്ച’യെ കുറിച്ച് ചോദിച്ചപ്പോള്‍ സംവിധായകന്‍ പറഞ്ഞതിങ്ങനെ, ‘ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ പരീക്ഷിക്കാത്ത ഒരു വിഭാഗത്തില്‍ പെട്ടതാണ് ഈ സിനിമ. സിനിമ കാണുമ്പോള്‍ തലക്കെട്ടിന് പിന്നിലെ യുക്തി നിങ്ങള്‍ക്ക് മനസ്സിലാകും. കഥയില്‍ ആകെ 30 കഥാപാത്രങ്ങളുണ്ട്. ഓരോ കഥാപാത്രത്തിനും ഒരു പ്രത്യേക സ്ഥാനം ലഭിച്ചിട്ടുണ്ട്. സിനിമയുടെ സ്‌കീം തന്നെ ഓരോ കഥാപാത്രവും പ്രസക്തവും പ്രാധാന്യമുള്ളതുമാണ്’.

- Advertisement -
Ad image

”ഇതൊരു പാന്‍-ഇന്ത്യന്‍ ചിത്രമല്ല, പക്കാ തെന്നിന്ത്യന്‍ ചിത്രമാണ്. ആശയം ആവേശകരമാണ്, ഉള്ളടക്കം അതിശയകരമാംവിധം രൂപപ്പെടുത്തുന്നു.’
‘കാന്താര’ ഫെയിം അജനീഷ് ലോക്നാഥ് ആണ് ചിത്രത്തിന്റെ സംഗീതം. അഭിനേതാക്കളുടെ വിവരങ്ങള്‍ ഉടന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഛായാഗ്രാഹകന്‍: ദാശരധി ശിവേന്ദ്ര, കലാസംവിധാനം: രഘു കുല്‍ക്കര്‍ണി, സൗണ്ട് ഡിസൈനര്‍ ആന്റ് ഓഡിയോഗ്രഫി: രാജ കൃഷ്ണന്‍ (ദേശീയ അവാര്‍ഡ് ജേതാവ്), എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സായികുമാര്‍ യാദവില്ലി, പി ആര്‍ ഒ: പി ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ട്രെന്‍ഡി ടോളി (തനയ് സൂര്യ) എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Share This Article
Leave a Comment
error: Content is protected !!