

പയ്യന്നൂര്‍: രാമന്തളി മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയും സുന്നി യുവജന സംഘം (എസ് വൈ എസ്) രാമന്തളി ശാഖ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണ പരമ്പര രാമന്തളി മഹല്ല് ഖത്തീബ് അബുഫിദ റഷാദി ഉദ്ഘാടനം ചെയ്തു.

കക്കുളത്ത് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ഹാരിസ് അസ്ഹരി പുളിങ്ങോം മുഖ്യപ്രഭാഷണം നടത്തി. യു അബ്ദുല്‍ റഹ്മാന്‍, പി കെ ഷബീര്‍, കെ കെ സി അബ്ദുല്ല, അഫ്‌സല്‍ രാമന്തളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
