നിരാലംബരായ യുവതിയുടെ ആഭരണങ്ങള്‍ ബന്ധുക്കള്‍ തട്ടിയെടുത്തു: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

Web Desk
1 Min Read

കോഴിക്കോട്: അച്ഛനും അമ്മയും മരിച്ച്  ഭര്‍ത്താവുമായി പിരിഞ്ഞ് മക്കളുമൊത്ത് ജീവിക്കുന്ന നിരാലംബയായ യുവതിയുടെ സ്വര്‍ണ്ണാഭരണങ്ങളും പണവും സ്വത്തും ബന്ധുക്കള്‍ തട്ടിയെടുത്തെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.  

city exchange

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവ് നല്‍കിയത്. നോര്‍ത്ത് ബേപ്പൂര്‍ സ്വദേശിനിയായ യുവതി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരി ആശുപത്രിയില്‍ കിടന്നപ്പോള്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച ആഭരണങ്ങളാണ് തിരികെ നല്‍കാത്തത്.  

സ്വര്‍ണ്ണവും പണവും തട്ടിയെടുത്തെന്ന പരാതി യുവതി ബേപ്പൂര്‍ പോലീസിന് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പരാതിക്കാരന്റെ അക്കൗണ്ടില്‍ നിന്നും അവരറിയാതെ പണം പിന്‍വലിച്ചു. പരാതി ആവര്‍ത്തിച്ചാല്‍ തനിക്കെതിരെ കേസെടുക്കുമെന്ന് ബേപ്പൂര്‍ സി ഐ ഭീഷണിപ്പെടുത്തിയാതായും പരാതിയില്‍ പറയുന്നു.

Share This Article
Leave a Comment
error: Content is protected !!