ചാള്‍സ് എന്റര്‍പ്രൈസസിലെ രണ്ടാം ഗാനം ‘കാലം പാഞ്ഞേ’ പുറത്തിറക്കി

Web Desk
1 Min Read
https://www.youtube.com/watch?v=iHICtbS-CNxI

കൊച്ചി: ചാള്‍സ് എന്റര്‍പ്രൈസസിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ജോയ് മ്യൂസിക് യൂട്യുബ് ചാനല്‍ വഴിയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഉര്‍വ്വശി, ബാലു വര്‍ഗ്ഗീസ് തുടങ്ങിയതാരങ്ങളാണ് ഈ ഗാന രംഗത്തുള്ളത്. കാലം പാഞ്ഞേ.. എന്നു തുടങ്ങുന്ന പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത് അര്‍ജ്ജുന്‍ മേനോനാണ്. സംഗീതം സുബ്രഹ്മണ്യന്‍ കെ വിയും നിര്‍വ്വഹിച്ചിരിക്കുന്നു.

city exchange

റാപ്പും വോക്കല്‍സും ഇമ്പാച്ചിയുടെതാണ്. അഡീഷണല്‍ വോക്കല്‍സ് പവിത്ര സി വി നല്‍കിയിരിക്കുന്നു. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഉര്‍വ്വശി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പാ. രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസന്‍ ആദ്യമായി മലയാള സിനിമയില്‍ അഭിനേതാവായി എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് ജോയ്, അച്ചു വിജയന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഉര്‍വ്വശിക്കും കലൈയരസനും പുറമേ ബാലുവര്‍ഗീസ്, ഗുരു സോമസുന്ദരം, അഭിജശിവകല, സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി, സുധീര്‍ പറവൂര്‍, മണികണ്ഠന്‍ ആചാരി, മാസ്റ്റര്‍ വസിഷ്ട്്, ഭാനു, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാല്‍ എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സഹനിര്‍മ്മാണം- പ്രദീപ് മേനോന്‍, അനൂപ് രാജ്, ഛായാഗ്രഹണം- സ്വരൂപ് ഫിലിപ്പ്, കലാസംവിധാനം- മനു ജഗദ്, സംഗീതം- സുബ്രഹ്മണ്യന്‍ കെ വി, ഗാനരചന- അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി, സുഭാഷ് ലളിതസുബ്രഹ്മണ്യന്‍, പശ്ചാത്തല സംഗീതം- അശോക് പൊന്നപ്പന്‍, എഡിറ്റിംഗ്- അച്ചു വിജയന്‍, നിര്‍മ്മാണ നിര്‍വ്വഹണം- ദീപക് പരമേശ്വരന്‍, വസ്ത്രാലങ്കാരം- അരവിന്ദ് കെ ആര്‍, മേക്കപ്പ്- സുരേഷ്, പി ആര്‍ ഒ- വൈശാഖ് സി വടക്കേവീട്. ചിത്രം ജോയ് മൂവി പ്രൊഡക്ഷന്‍സ് മെയ് മാസത്തില്‍ പ്രദര്‍ശനത്തിനെത്തിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!