

കോഴിക്കോട്: അക്കാദമിക മികവിന്റെയും അക്കാദമികേതര പ്രകടനങ്ങളുടെയും തുടര്‍ച്ചക്കായി യു ജി സി നാക് അക്രഡിറ്റേഷന് സംഘത്തിന്റെ സന്ദര്‍ശനത്തിനൊരുങ്ങി വാഴയൂര്‍ സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡി. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നോക്കം നിന്നുപോയ ജനവിഭാഗത്തിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യം വച്ചു കൊണ്ട് 2001ല്‍ സ്ഥാപിതമായ സോഷ്യല്‍ അഡ്വാന്‍സ്മെന്റ് ഫൗണ്ടേഷന് ഓഫ് ഇന്ത്യ 2005ല്‍ സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡി സ്ഥാപിക്കുകയായിരുന്നു.

മലബാറിലെ സ്വകാര്യ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ തനത് മുദ്ര പതിപ്പിച്ച സാഫി ഇതിനോടകം മലേഷ്യയിലെ ലിങ്കണ് യൂണിവേഴ്സിറ്റിയുമായി ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധാരണാ പത്രം ഒപ്പുവച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് നാക് സന്ദര്‍ശനം നടക്കാന്‍ പോകുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സാഫിയുടെ സര്വതോന്മുഖമായ വളര്‍ച്ചയിലും സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ നിരവധി നടത്തിപ്പിലും മാനേജ്മെന്റ് ബദ്ധശ്രദ്ധരാണെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഇ പി ഇമ്പിച്ചിക്കോയ പറഞ്ഞു. വ്യത്യസ്ത മേഖലകളില്‍ പ്രാതിനിധ്യം വഹിക്കാന്‍ ശേഷിയും നേതൃപാടവുമുള്ള തലമുറയെ വളര്‍ത്തിയെടുക്കുന്ന ലീഡേഴ്സ് അക്കാദമി സാഫിയുടെ സവിശേഷ പദ്ധതിയാണ്. തെരഞ്ഞെടുക്കപ്പെടുന്ന പ്രത്യേക പരിശീലന മാര്‍ഗങ്ങള്‍ ഈ മേഖലയില്‍ നല്കി വരുന്നു.
കോവിഡാനന്തരം ആരംഭിച്ച ചാണക്യ സിവില്‍ സര്‍വീസ് അക്കാദമി, മാനവ വിഭവ ശേഷിയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി തുടക്കം കുറിച്ച ‘ഹ്യൂമന്‍ റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട്, അധ്യാപക വിദ്യാര്‍ഥികളുടെ ഗവേഷണ താല്പര്യങ്ങളെ നയിക്കുന്ന റിസര്‍ച്ച് ഡയറക്ടറേറ്റ് സംവിധാനങ്ങള്‍ നിലവില്‍ സ്ഥാപനത്തിലുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് തുടങ്ങിയ യു ജി സി 20 അംഗീകാരം, 150 സര്ട്ടിഫിക്കേഷന് തുടങ്ങിയവ വളര്‍ച്ചയുടെ അടയാളങ്ങളാണ്. പുതിയ വിദ്യാഭ്യാസനയത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സാഫിയെ ഒരു സര്‍വകലാശാലയായി ഉയര്‍ത്താനാണ് അടുത്ത നടപടി.
ഡോ. ആസാദ് മൂപ്പന് (ചെയര്മാന്), ഡോ. മുഹമ്മദാലി ഗള്‍ഫാര്‍ (ചെയര്മാന് എമിരറ്റസ്), പി കെ അഹമ്മദ് (വൈസ് ചെയര്മാന്), എം എ മഹ്ബൂബ് (ജന സെക്ര), സി എച്ച് അബ്ദുല്‍ റഹീം (പ്രസി), സി പി കുഞ്ഞിമുഹമ്മദ് (ട്രഷ) തുടങ്ങിയവര്‍ എക്സിക്യൂട്ടീവ് ട്രസ്റ്റി അംഗങ്ങളാണ്.
പ്രസിഡന്റ് സി എച്ച് അബ്ദുല്‍ റഹീം, ജനറല്‍ സെക്രട്ടറി എം എ മഹ്ബൂബ്, കേണല്‍ നിസാര്‍ അഹമ്മദ് സീതി (ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍), ഡോ. സെര്വിന് വെസ്ലി (ഐ ക്യു എ സി കോര്‍ഡിനേറ്റര്‍) എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

