സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍ കമ്പനിയുടെ ആദ്യ ചിത്രം ‘നല്ല നിലാവുള്ള രാത്രി’

Web Desk
1 Min Read

കൊച്ചി: അഭിനേത്രിയും പ്രൊഡ്യൂസറുമായ സാന്ദ്രാ തോമസും വില്‍സണ്‍ തോമസും സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ആദ്യ ചിത്രം കാന്തല്ലൂരില്‍ ആരംഭിച്ചു. പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍ കമ്പനി പ്രവര്‍ത്തിക്കുന്നത്.

city exchange

നവാഗതനായ മര്‍ഫി ദേവസ്സി സംവിധാനം ചെയ്യുന്ന ചിത്രമാണ് സാന്ദ്രാ തോമസ് പ്രൊഡക്ഷന്റെ ആദ്യ ചിത്രം ‘നല്ല നിലാവുള്ള രാത്രി. ചിത്രത്തിന്റെ പൂജയും ഷൂട്ടിങ്ങും കാന്തല്ലൂര്‍ വൃന്ദാവന്‍ ഗാര്‍ഡന്‍സില്‍ ആരംഭിച്ചു. ഈ മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചെറുപ്പക്കാരെയും നിലവാരമുള്ള പുതുമ ആഗ്രഹിക്കുന്ന സിനിമകള്‍ കാണാന്‍ ആഗഹിക്കുന്നവരെയും മാസ്സ് ആക്ഷന്‍ സിനിമകള്‍ കാണാന്‍ ഇഷ്ടമുള്ള പ്രേക്ഷകരെയും പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്ന സീറ്റ് എഡ്ജ് ത്രില്ലര്‍ കഥാ രീതിയാണ് ചിത്രത്തില്‍ അവലംഭിച്ചിരിക്കുന്നത്.

- Advertisement -
Ad image

അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റര്‍: ശ്യാം ശശിധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡേവിഡ്‌സണ്‍ സി ജെ, ക്രിയേറ്റിവ് ഹെഡ്: ഗോപികാ റാണി, മ്യൂസിക് ഡയറക്ടര്‍: കൈലാസ് മേനോന്‍, സ്റ്റണ്ട്: രാജശേഖരന്‍, ആര്‍ട്ട്: ത്യാഗു തവനൂര്‍, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, മേക്കപ്പ്: അമല്‍, ചീഫ് അസോസിയേറ്റ്: ദിനില്‍ ബാബു, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!