

കൊച്ചി: കുടുംബ കോടതിയില്‍ നല്കിയ കേസില്‍ കാലതാമസമുണ്ടാക്കിയെന്നും നല്കിയ കേസ് കോടതിയില്‍ കാണുന്നില്ലെന്നും ആരോപിച്ച് ചിറ്റൂര്‍ കളത്തില്‍ മിനു ആന്റണി എറണാകുളം കുടുംബ കോടതിയില്‍ നിരാഹാര നില്‍പ്പ് സത്യാഗ്രഹം നടത്തുന്നു. കുടുംബ കോടതിയില്‍ നിന്നും നീതി കിട്ടില്ലെന്നും ഇദ്ദേഹം ആരോപിക്കുന്നു. വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിക്ക് നിരാഹാര നില്‍പ് സത്യാഗ്രഹം ആരംഭിക്കുമെന്ന് മിനു ആന്റണി അറിയിച്ചു.

