സയ്യിദിന്റെ സൂക്തങ്ങള്‍ പ്രകാശനം ചെയ്തു

Web Desk
1 Min Read

കോഴിക്കോട്: വാക്കുകളിലും സമീപനത്തിലും നിലപാടിലും സമാധാനത്തിന്റെ മഹിത സന്ദേശം ലോകത്തിന് സമ്മാനിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിശ്രുത വചനങ്ങള്‍ക്ക് ചിത്രരൂപ വിവരണമാക്കിയ- സയ്യിദിന്റെ സൂക്തങ്ങള്‍ മലയാള പരിഭാഷ പ്രകാശനം ചെയ്തു.

city exchange

കഗ്രാഫ് കാലിഗ്രഫി ആര്‍ട്ട് ഹബില്‍ വാക്കും വരയും വിരിഞ്ഞ സാഹിത്യ സന്ധ്യയില്‍ എഴുത്തുകാരന്‍ കെ ടി സൂപ്പി, മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍, സംഗീതജ്ഞന്‍ സുരേഷ് പാരി, ടെക്‌നോളജിസ്റ്റ് ഉമര്‍ അബ്ദുല്‍ സലാം, കാലിഗ്രാഫര്‍ ഷിയാസ് അഹമ്മദ്, ആര്‍ട്ടിസ്റ്റ് ഷാഫ് ബേപ്പൂര്‍, പബ്ലിഷര്‍ മുഹ്‌സിന്‍, ആക്ടിവിസ്റ്റ് ആഷിക ഖാനം, പി ടി ഹിളര്‍, ആര്‍ട്ടിസ്റ്റ് മുക്താര്‍ ഉദരംപൊയില്‍ എന്നിവര്‍ ചേര്‍ന്ന് പുസ്തകം പ്രകാശനം ചെയ്തു. ഗ്രന്ഥകാരന്‍ മുജീബ് ജയ്ഹുണ്‍ അധ്യക്ഷനായിരുന്നു.

Share This Article
Leave a Comment
error: Content is protected !!