
തിരുവനന്തപുരം: ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ വത്സന്‍ തില്ലങ്കേരിയുടെ പങ്ക് അന്വേഷിക്കണം എന്ന ആവശ്യം ഉന്നയിച്ച് എസ്.ഡി.പിഐ . ആലപ്പുഴയില്‍ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണെന്നും എസ്.ഡി.പിഐ. സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് തിരുവനന്തപുരത്ത് പറഞ്ഞു.
പോലീസ് സേനയില്‍ ആര്‍.എസ്.എസ്. സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പോലീസ് ആര്‍എസ്എസ് അജണ്ടകള്‍ക്ക് സൗകര്യം ഒരുക്കി കൊടുക്കുകയാണ്. ഒ.ബി.സി മോര്‍ച്ചാ നേതാവിനെ കൊലപ്പെടുത്തിയത് ആരാണെന്ന് പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ. സംസ്ഥാന ഭാരവാഹിയെ തന്നെ കൊന്ന് നാട്ടില്‍ കലാപത്തിന് കോപ്പു കൂട്ടുന്ന അജണ്ടയുടെ ഭാഗമായാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിനെ കൊലപ്പെടുത്തിയത്. സമാധാന ശ്രമങ്ങളോട് സഹകരിക്കാന്‍ തയാറാണെന്നും പക്ഷേ സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കേണ്ട ആളുകളെ വരെ പോലീസ് പിടിച്ചു കൊണ്ടുപോകുകയാണെന്നും അഷ്‌റഫ് മൂവാറ്റുപുഴ ആരോപിച്ചു.

