യു എ ഇയില്‍ വിശ്വാസ വഞ്ചനയ്ക്ക് കടുത്ത ശിക്ഷ

Web Desk
1 Min Read

അബുദാബി: യു എ ഇയില്‍ വിശ്വാസ വഞ്ചന നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍. രണ്ടു വര്‍ഷം വരെ തടവും 20,000 ദിര്‍ഹം (നാല് ലക്ഷത്തിലേറെ രൂപ) വരെ പിഴയുമാണ് ശിക്ഷ. കുറ്റം ആവര്‍ത്തിക്കുന്നവര്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കേണ്ടി വരും.

city exchange

തെറ്റായ പേരോ തിരിച്ചറിയല്‍ രേഖയോ ഉപയോഗിച്ച് കബളിപ്പിക്കുക, പണം അപഹരിക്കുക, സ്ഥാവര ജംഗമ വസ്തുക്കള്‍ വിനിയോഗിക്കുക എന്നിവയെല്ലാം ശിക്ഷാര്‍ഹമായ കുറ്റമാണ്. കള്ളപ്പണം വെളുപ്പിക്കുക, തീവ്രവാദത്തിന് ധനസഹായം നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ യു എ ഇ ശിക്ഷാ നടപടികള്‍ ശക്തമാക്കിയിരുന്നു. ഇതനുസരിച്ച് 20 വ്യക്തികള്‍ക്കും ഏഴ് കമ്പനികള്‍ക്കുമെതിരെ അടുത്തിടെ നടപടി സ്വീകരിക്കുകയും ചെയ്തു. പ്രതികളില്‍ നിന്ന് 2.26 കോടി ദിര്‍ഹം കണ്ടുകെട്ടി. ആറു കോടി ദിര്‍ഹം പിഴ ചുമത്തുകയും ചെയ്തിരുന്നു.

TAGGED:
Share This Article
Leave a Comment
error: Content is protected !!