യു എ ഇ പ്രവാസി സാഹിത്യോത്സവില്‍ ഷാര്‍ജ സെന്‍ട്രല്‍ ജേതാക്കള്‍

Web Desk
1 Min Read

അജ്മാന്‍: പന്ത്രണ്ടാമത് പ്രവാസി സാഹിത്യോത്സവ് യു എ ഇ മത്സരങ്ങളില്‍ ഷാര്‍ജ സെന്‍ട്രല്‍ ടീം 193 പോയിന്റ് നേടി ചാമ്പ്യന്മാരായി. ദുബൈ സൗത്ത് 170 പോയിന്റോടെ രണ്ടാം സ്ഥാനവും ദുബൈ നോര്‍ത്ത് 155 പോയിന്റ് നേടി മൂന്നാം സ്ഥാനവും നേടി.

city exchange

കലാപ്രതിഭയായി അബുദാബി സിറ്റി സെന്‍ട്രലില്‍ നിന്നുള്ള ഇമ്രാന്‍ ബിന്‍ അബൂബക്കറിനെയും സര്‍ഗ്ഗ പ്രതിഭയായി ഷാര്‍ജയില്‍ നിന്നുള്ള ഷഫീക് കെ എയും തെരഞ്ഞെടുത്തു ഇമാരാത്തിലെ 11 സെന്‍ട്രലുകളില്‍ നിന്നും തിരഞ്ഞെടുക്ക പ്പെട്ട 550 മത്സരാര്‍ഥികള്‍ പങ്കെടുത്തു.
ഓഫ് സ്റ്റേജ് മത്സരങ്ങളില്‍ 12 ഇനങ്ങളില്‍ വനിതാ പ്രാതിനിധ്യമുണ്ടായി. അഞ്ച് ഇനങ്ങളില്‍ ഒപ്പം ചേര്‍ന്നു മത്സരിച്ചു. കാസിം പുറത്തീല്‍, ജബ്ബാര്‍ പി സി കെ, റസാഖ് മാറഞ്ചേരി എന്നിവര്‍ കലാപ്രതിഭ, സര്‍ഗ്ഗ പ്രതിഭ, ഓവറോള്‍ ചാമ്പ്യന്‍ എന്നിവ പ്രഖ്യാപിച്ചു. കാലലയം കഥ കവിത പുരസ്‌കാരം 2021 ജേതാക്കളെ അഷ്റഫ് മന്ന പ്രഖ്യാപിച്ചു.

സമാപന സംഗമം കേരള നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. സയ്യിദ് സ്വദിഖ് തുറാബ് സഖാഫി അധ്യക്ഷത വഹിച്ചു. ഐ സി എഫ് എസ് വൈ എസ് കേരള സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, മന്ത്രി വി അബ്ദുല്‍ റഹ്മാന്‍, അന്‍വര്‍ ഉമര്‍, പി സുരേന്ദ്രന്‍, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, അബ്ദുല്‍ റഹ്മാന്‍ ഹാജി കുറ്റൂര്‍, സിറാജ് മാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. സമദ് സഖാഫി സ്വാഗതവും ഷമീര്‍ പി ടി നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!