പത്തായക്കോടന്‍ കുടുംബം സംഗമിച്ചു

Web Desk
0 Min Read

കോഴിക്കോട്:

city exchange

കോഴിക്കോട് വയനാട് മലപ്പുറം തുടങ്ങി കേരളത്തിലെ വിവിധ ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന പത്തായക്കോടന്‍ കുടുംബ സംഗമവും ലീഡ് ചാരിറ്റബിള്‍ യൂനിറ്റിനുള്ള പാലീയേറ്റീവ് കെയര്‍ വാഹനത്തിന്റെ താക്കോല്‍ ദാന ചടങ്ങും നടന്നു. നാദാപുരം നരിപ്പറ്റയില്‍ കോറോത്ത് വീട്ടിലാണ് സംഗമം നടന്നത്.
രാവിലെ മുതല്‍ ആരംഭിച്ച സംഗമത്തില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പത്തായക്കോടന്‍ കുടുംബത്തിലെ ആയിരത്തി അഞ്ഞൂറോളമാളുകള്‍പങ്കെടുത്തു. ചിയ്യൂര്‍ ഖാസി സയ്യിദ് മാജിദ് സഖാഫ് വാഫി ഉദ്ഘാടനം ചെയ്തു.സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും പാലീയേറ്റീവ് വാഹനത്തിന്റെ താക്കോല്‍ദാന ചടങ്ങും ഏറനാട് എം.എല്‍.എ യും പത്തായക്കോടന്‍ കുടുംബാംഗവുമായ പി.കെ ബഷീര്‍ നിര്‍വ്വഹിച്ചു.

Share This Article
Leave a Comment
error: Content is protected !!