ശിവകാര്‍ത്തികേയന്‍, ബിജു മേനോന്‍ ചിത്രം ‘മദ്രാസി’ സെപ്റ്റംബര്‍ 5ന് തിയേറ്ററുകളിലേക്ക്

Web Desk
1 Min Read

കൊച്ചി: ശിവകാര്‍ത്തികേയനെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന മദ്രാസി ലോകവ്യാപകമായി സെപ്റ്റംബര്‍ 5ന് തിയേറ്ററുകളിലേക്കെത്തും. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ചിത്രത്തിന്റെ ടൈറ്റില്‍ ഗ്ലിമ്ബ്‌സ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രത്തില്‍ ബിജു മേനോനും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

city exchange

ശിവകാര്‍ത്തികേയന്റെ ഇരുപത്തി മൂന്നാമത്തെയും ബിജുമെനൊന്റെ ഒന്‍പതാമത്തെയും തമിഴ് ചിത്രമാണിത്. ശ്രീലക്ഷ്മി മൂവീസ് ആണ് മദ്രാസിയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. വിധ്യുത് ജമാല്‍, സഞ്ജയ് ദത്ത്, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

അമരന്റെ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിനുശേഷം ഒരുങ്ങുന്ന ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ സിനിമാട്ടോഗ്രഫി സുധീപ് ഇളമണ്‍, എഡിറ്റിങ്: ശ്രീകര്‍ പ്രസാദ്, കലാസംവിധാനം: അരുണ്‍ വെഞ്ഞാറമൂട്, ആക്ഷന്‍ കൊറിയോഗ്രാഫി: കെവിന്‍ മാസ്റ്റര്‍ ആന്‍ഡ് മാസ്റ്റര്‍ ദിലീപ് സുബ്ബരായന്‍, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് പ്രതീഷ് ശേഖര്‍ എന്നിവരാണ്.

Share This Article
Leave a Comment
error: Content is protected !!