12 ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ കയറി ശിവകാര്‍ത്തികേയന്‍ ചിത്രം ഡോണ്‍

Web Desk
1 Min Read

ചെന്നൈ- ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിബി ചക്രവര്‍ത്തി സംവിധാനം ചെയ്ത ശിവകാര്‍ത്തികേയന്‍ ചിത്രം ഡോണ്‍ നൂറു കോടി ക്ലബ്ബില്‍ കടന്നു. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ഡോക്ടറിന്റെ വിജയത്തിന് ശേഷം അറ്റ്‌ലീയുടെ ശിഷ്യനായ സിബി ചക്രവര്‍ത്തി സംവിധാനം ചെയ്ത ഡോണ്‍ കോമഡിയും സെന്റിമെന്‍സും ചേര്‍ന്ന ഒരുഗ്രന്‍ വിരുന്നായിരുന്നു പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.

city exchange

കഴിഞ്ഞ ദിവസം ചിത്രം കണ്ട രജനീകാന്ത് ശിവകര്‍ത്തികേയന്‍ മികച്ച അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നതെന്നും അവസാനത്തെ മുപ്പതു മിനുട്ടു കണ്ട ശേഷം കരച്ചില്‍ അടക്കാന്‍ കഴിഞ്ഞില്ല എന്നുമാണ് പറഞ്ഞത്.

കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പ്രിയങ്കാ മോഹനനാണ് ചിത്രത്തില്‍ നായിക. ശിവാങ്കി കൃഷ്ണകുമാര്‍, സമുദ്രക്കനി, സൂരി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം. കേരളത്തില്‍ ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയ ഷിബുവിന്റെ എച്ച്.ആര്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം വിതരണത്തിനെത്തിച്ചത്. പി.ആര്‍.ഓ പ്രതീഷ് ശേഖര്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!