ഹിഗ്വിറ്റയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അവതരിപ്പിച്ച് ശശി തരൂര്‍

Web Desk
1 Min Read

കൊച്ചി: ലോകകപ്പ് ഫുട്‌ബോളിന്റെ ഈ ദിവസങ്ങളില്‍ ഹിഗ്വിറ്റ എന്നു കേട്ടാല്‍ കൊളംബിയയുടെ മുന്‍ഗോളി ഹിഗ്വിറ്റയേയും ശശി തരൂര്‍ എന്നു കേട്ടാല്‍ പുതിയ വിവാദം വല്ലതും എന്നും ഓര്‍ക്കുന്നവരുണ്ടാകാം. എന്നാല്‍ ശക്തമായ തിരക്കഥയുടെ പിന്‍ബലത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കി ഡിസംബറിൽ റിലീസിനൊരുങ്ങുന്ന പുതിയ സിനിമയാണ് ഹിഗ്വിറ്റ. സെക്കന്റ് ഹാഫ് പ്രൊഡക്ഷൻസും മാംഗോസ് ആന്റ് കോക്കനട്ടും ചേർന്നവതരിപ്പിക്കുന്ന ഹിഗ്വിറ്റയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ ഹേമന്ത് ജി നായരാണ്. 

city exchange

ബോബി തര്യനും സജിത് അമ്മയുമാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ഹിഗ്വിറ്റയുടെ ഫസ്റ്റ്-ലുക്ക് പോസ്റ്റര്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ശശി തരൂര്‍ അവതരിപ്പിച്ചു. പിന്നാലെ തന്റെ ഫേസ്ബുക്ക് പേജിലും അത് അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഹിഗ്വിറ്റയിലെ അഭിനേതാക്കളായ സുരാജ് വെഞ്ഞാറമ്മൂട്, ധ്യാന്‍ ശ്രീനിവാസന്‍, മനോജ് കെ ജയന്‍, പുതുമുഖം സങ്കീർത്തന തുടങ്ങിയവരും അവരുടെ സമൂഹ്യമാധ്യമ അക്കൗണ്ടുകളിലൂടെ ഹിഗ്വിറ്റയുടെ ഫസ്റ്റ്-ലുക്ക് പോസ്റ്റര്‍ പങ്ക് വെച്ചു. ഫാസില്‍ നാസര്‍ ഛായാഗ്രഹണവും, പ്രസീദ് നാരായണ്‍ എഡിറ്റിംഗും നിർവഹിച്ച ഹിഗ്വിറ്റയുടെ സംഗീതം രാഹുല്‍ രാജും പശ്ചാത്തലസംഗീതം ഡോണ്‍ കെ വിന്‍സന്റുമാണ്.

Share This Article
Leave a Comment
error: Content is protected !!