ഇല്ലിക്കുന്നിലെ കൊലപാതക പരമ്പരയ്ക്ക് പിന്നിലാര്? ഉത്തരം തേടി സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം റെഡ് ഷാഡോ

Web Desk
2 Min Read

കൊച്ചി: മലയോരഗ്രാമമായ ഇല്ലിക്കുന്നിലെ സൈമന്റെയും മേരിയുടെയും പതിനാലുകാരിയായ മകള്‍ ഡാലിയയെ അവളുടെ പിറന്നാള്‍ ദിവസം കാണാതാകുന്നു. അതോടൊപ്പം തന്നെ ആ ഗ്രാമത്തിലെ ഫുട്‌ബോള്‍ കോച്ചായ ആന്റോ അലക്‌സിനെയും കാണാതാകുന്നതോടെ സംശയത്തിന്റെ നിഴല്‍ ആന്റോയില്‍ പതിയുന്നു. ആന്റോയെ തിരയുന്നതിനിടയില്‍ ഭ്രാന്തിയായ കത്രീനയുടെ മരണം കൊലപാതകമാണന്ന് പോലീസ് മനസ്സിലാക്കുന്നു. അതിനിടയില്‍ ആന്റോ പോലീസ് കസ്റ്റഡിയിലാകുന്നു. കാണാതായ ഡാലിയയുടെ ചീഞ്ഞഴുകിയ ശരീരം കണ്ടുകിട്ടുന്നു. ആന്റോ തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമത്തില്‍ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുന്നു. തുടര്‍ന്ന് മെമ്പര്‍ സൂസന്നയുടെ മകളെയും കാണാതാകുന്നതോടെ കഥാമുഹൂര്‍ത്തങ്ങള്‍ മറ്റൊരു ഗതിയിലേക്ക് സഞ്ചരിക്കുന്നു. ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്ന നിഗൂഢതകള്‍ക്കു പിന്നിലെ കറുത്ത ശക്തികളെ തേടിയുള്ള യാത്രയാണ് ഉദ്വേഗവും സസ്‌പെന്‍സും നിറച്ച ‘റെഡ് ഷാഡോ ‘ എന്ന ചിത്രത്തിന്റെ ഇതിവൃത്തം.

city exchange

മനുമോഹന്‍, രമേശ്കുമാര്‍, അഖില്‍ വിജയ്, ഹരി സര്‍ഗം, മണക്കാട് അയ്യപ്പന്‍, ശ്രീമംഗലം അശോക് കുമാര്‍, ദീപ സുരേന്ദ്രന്‍, ബേബി അക്ഷയ, ബേബി പവിത്ര, സ്വപ്ന, മയൂരി, അപര്‍ണ, വിഷ്ണുപ്രിയ, മാസ്റ്റര്‍ ജിയോന്‍ ജീട്രസ്, അനില്‍ കൃഷ്ണന്‍, അജോന്‍ ജോളിമസ്, നവീന്‍, അനൂപ്, ഷാജി ചീനിവിള, സ്റ്റാന്‍ലി പുത്തന്‍പുരയ്ക്കല്‍, സുനില്‍ ഹെന്‍ട്രി, മുബീര്‍, മനോജ്, ഹരി, രാധാകൃഷ്ണന്‍, അനില്‍ പീറ്റര്‍ എന്നിവര്‍ അഭിനയിക്കുന്നു.

ബാനര്‍, നിര്‍മ്മാണം- ഫിലിം ആര്‍ട്ട് മീഡിയ ഹൗസ്, കഥ, സംവിധാനം- ജോളിമസ്, തിരക്കഥ, സംഭാഷണം- മേനംകുളം ശിവപ്രസാദ്, ഛായാഗ്രഹണം- ജിട്രസ്, എഡിറ്റിംഗ്, ഡി ഐ- വിഷ്ണു കല്യാണി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- മണക്കാട് അയ്യപ്പന്‍, പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍- സതീഷ് മരുതിങ്കല്‍, ഗാനരചന- അജയ് വെള്ളരിപ്പണ, മേനംകുളം ശിവപ്രസാദ്, സംഗീതം- അനില്‍ പീറ്റര്‍, ബൈജു അഞ്ചല്‍, ഗായകര്‍- എം ജി ശ്രീകുമാര്‍, അരിസ്റ്റോ സുരേഷ്, സരിത രാജീവ്, ബിജു ഗോപാല്‍, സ്റ്റെഫി ബാബു, പശ്ചാത്തലസംഗീതം- റിക്‌സണ്‍ ജോര്‍ജ് സ്റ്റാലിന്‍, ചമയം- രതീഷ് രവി, കല- അനില്‍ പുതുക്കുളം, ത്രില്‍സ്- രതീഷ് ശിവ, കൊറിയോഗ്രാഫി- ഈഹ സുജിന്‍, കോസ്റ്റ്യും- വി സിക്‌സ്, അസോസിയേറ്റ് ഡയറക്ടര്‍- ബിജു സംഗീത, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജോസ് കളരിക്കല്‍, ലൊക്കേഷന്‍ മാനേജര്‍- സ്റ്റാന്‍ലി പുത്തന്‍പുരയ്ക്കല്‍, സംവിധാന സഹായികള്‍- അനില്‍ കൃഷ്ണന്‍, ആനന്ദ് ശേഖര്‍, മെസ് മാനേജര്‍- ഷാജി ചീനിവിള, യൂണിറ്റ്- എച്ച് ഡി സിനിമാ കമ്പനി, ഡിസൈന്‍- അഖില്‍ വിജയ്, സ്റ്റില്‍സ്- സിയാദ്, ജിയോന്‍, പി. ആര്‍. ഓ- അജയ് തുണ്ടത്തില്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!