വ്യാപാരി ദിനാചരണവും ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണവും

Web Desk
1 Min Read

കോഴിക്കോട്: കാലിക്കറ്റ് ഹോള്‍ സെയില്‍ ഫ്രൂട്ട് മര്‍ച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വ്യപാരി ദിനാചരണവും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണവും സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അഷറഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു.

city exchange

വ്യാപാരികളെ സംസ്ഥാന സര്‍ക്കാര്‍ കറവപ്പശുക്കളാക്കിയിരിക്കുകയാണെന്ന് അഷ്‌റഫ് മുത്തേടത്ത് ആരോപിച്ചു. വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ എല്ലാ വിഭാഗം കച്ചവടക്കാരും ഒറ്റക്കെട്ടായി ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

അസോസിയേഷന്‍ പ്രസിഡന്റ് പി അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി പി കെ ബാപ്പു ഹാജി, ജില്ലാ പ്രസിഡന്റ് അഷറഫ് മുത്തേടത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി ജിജി കെ തോമസ്, ജില്ലാ ട്രഷറര്‍ വി സുനില്‍ കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ്മാരായ എ വി എം കബീര്‍, എം ഷാഹുല്‍ ഹമീദ്, ജില്ലാ സെക്രട്ടറിമാരായ കെ മൊയ്തീന്‍ കോയ, എ കെ മന്‍സൂര്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി.

- Advertisement -
Ad image

അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വി പി കോയമോന്‍, ട്രഷറര്‍ എച്ച് അസ്‌ക്കര്‍ അലി, വൈസ് പ്രസിഡന്റുമാരായ പി നവാസ്, പി ഷെമീര്‍, സെക്രട്ടറിമാരായ സി സലീം, പി ഫസല്‍ എന്നിവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ കോളേജിന് സമീപം പ്രവര്‍ത്തിക്കുന്ന ഹോം കെയറിന് എല്ലാ ദിവസവും ഫ്രൂട്‌സ് എത്തിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടു.

പാളയം ഇ പി സി കട മുതല്‍ എം പി സി കട വരെ കച്ചവടക്കാരുടെ സഹകരണത്തോടെ ബസാറിലേക്കുള്ള വഴി ഇന്റര്‍ലോക്ക് ചെയ്യാന്‍ തീരുമാനിച്ചതായി അസോസിയേഷന്‍ അറിയിച്ചു. 2015 മുതലാണ് ആഗസ്റ്റ് 9ന് എല്ലാ വര്‍ഷവും വ്യാപാരി ദിനം ആചരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!