
കോഴിക്കോട്: സ്റ്റാമ്പ് ശേഖരണത്തിന്‍ നിരവധി അന്തര്‍ദ്ദേശീയ പുരസ്‌കാരങ്ങള്‍ നേടുകയും ഗോള്‍ഡന്‍ വിസ ലഭിക്കുകയും ചെയ്ത ദുബൈ സര്‍ക്കാരിന്റ കീഴിലെ എമിറേറ്റ്‌സ് ഫിലാറ്റൈലിക് അസോസിയേഷനിലെ ഉദ്യോഗസ്ഥനും സിയസ്‌കൊ മെംബറുമായ കുറ്റിച്ചിറ സ്വദേശി സേനാലി വീട്ടില്‍ ഉമ്മര്‍ ഫാറൂഖിനെ സിയസ്‌കൊ ആദരിച്ചു.കെ. മുരളീധരന്‍ എം.പി. പുരസ്‌ക്കാരം കൈമാറി. സിയസ്‌കൊ വൈസ് പ്രസിഡണ്ട് സന്നാഫ് പാലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി പി.എന്‍. വലീദ് സ്വാഗതം പറഞ്ഞു. ട്രഷറര്‍ പി.പി. അബ്ദുള്ള കോയ, സെക്രട്ടറി ബി.വി. മുഹമ്മദ് അശ്‌റഫ്, പ്രവര്‍ത്തക സമതിയംഗം പി. മമ്മദ് കോയ (മമ്മ) എന്നിവര്‍ പ്രസംഗിച്ചു.സെക്രട്ടറി എസ്.എം. സാലിഹ് നന്ദി പറഞ്ഞു.


