മൗലവിയുടെ വിയോഗം നഷ്ടമായത് മതേതരത്വത്തിന്റെ മുഖം

Web Desk
2 Min Read

പയ്യന്നൂര്‍: വി കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ വിയോഗം മൂലം കണ്ണൂര്‍ രാഷ്ട്രീയത്തിലെ മത സൗഹാര്‍ദ്ദത്തിന്റെയും മതേതരത്വത്തിന്റെയും മുഖമാണ് നഷ്ടമായതെന്നും അദ്ദേഹം തലമുറകളിലൂടെ ജീവിക്കുമെന്നും കണ്ണൂര്‍ ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി പ്രസ്താവിച്ചു. സംഘര്‍ഷ മേഖലകളില്‍ പ്രവര്‍ത്തകരെ ചേര്‍ത്തു നിര്‍ത്തി ആത്മവിശ്വാസം നല്‍കുന്നതോടൊപ്പം പ്രദേശത്തെ മത സൗഹാര്‍ദ്ദം കാത്തു സംരക്ഷിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും ചേലേരി പറഞ്ഞു.

city exchange

രാമന്തളി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ‘മൗലവി സാഹിബ് ഓര്‍മ്മകള്‍ സുഗന്ധമാക്കുന്നു’ എന്ന ബാനറില്‍ സംഘടിപ്പിച്ച മൗലവി അനുസ്മരണവും പ്രാര്‍ഥന സദസ്സും എന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. പാണക്കാട് സയ്യിദ് റാജി ഫ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ട് കെ സി മനാഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെകട്ടറി അഫ്‌സല്‍ രാമന്തളി സ്വാഗതം പറഞ്ഞു. രാമന്തളി ഖത്തീബ് അബൂ ഫിദാ റഷാദി കോട്ടയം പ്രാര്‍ഥനാ സദസ്സിന്നു നേതൃത്വം നല്‍കി. കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ ടി സഹദുല്ല പ്രസംഗിച്ചു.
കെ കെ അഷ്റഫ്, സി കെ മുസ കുഞ്ഞി ഹാജി, പി എം അബ്ദുല്‍ ലത്തീഫ്, ജാഫര്‍ പാലക്കോട്, എ ഒ പി അബ്ദുല്‍ ഹമീദ്, പി കെ ഷബീര്‍, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, ജവാദ് എട്ടിക്കുളം തുടങ്ങിയവര്‍ വേദി പങ്കിട്ടു. ഇ അബൂബക്കര്‍ മുഹമ്മദ് കരമുട്ടം, എ എം ഹസ്സന്‍, കെ സി മുസ്തഫ, പി ഹമീദ് മാസ്റ്റര്‍, പി പി മുഹമ്മദലി, കെ കെ സി അസൈനാര്‍, കെ പി അഹമദ് ഹാജി, കോച്ചന്‍ അബ്ദുല്ല, പി പി സുലൈമാന്‍ ഹാജി, കെ വി അബൂബക്കര്‍ മുണ്ടക്കാല്‍, മുഹമ്മദ് ഹസ്സന്‍, കെ സി അബ്ദുല്‍ ഖാദര്‍, ഖമറുസ്സമാന്‍, എം സി റിയാസ്, കെ പി ജമാല്‍, കെ കെ ഇസ്മായില്‍, കെ കെ സി അബ്ദുല്ല, കെ പി അബ്ദുല്‍ ഖാദര്‍ ഹാജി, പി കെ മുഹമൂദ് ഹാജി, വി വി അസൈനാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!