
തിരുവനന്തപുരം: നാടിനെയും കാടിനെയും വിറപ്പിച്ച അരിക്കൊമ്പന്റെ ജീവിതകഥയും കാടിനെ അറിഞ്ഞു ജീവിക്കുന്ന മനുഷ്യരുടെ പോരാട്ടവും പറയുന്ന ‘അരിക്കൊമ്പന്’ ആവേശം വിതറി ബിഗ് സ്ക്രീനിലേക്ക് എത്തുന്നു. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന പുതിയ തമിഴ് ചിത്രം ‘അരികൊമ്പന്റെ’ ടീസര്‍ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി മാറിക്കഴിഞ്ഞു.

യഥാര്‍ത്ഥ സംഭവങ്ങളുടെ തീവ്രത ഒട്ടും ചോര്‍ന്നുപോകാതെ വൈകാരികതയ്ക്കും ആക്ഷന്‍ രംഗങ്ങള്‍ക്കും ഒരേപോലെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.


മലയാളത്തിലെ ഹിറ്റ് ചിത്രം ‘ട്രാഫിക്കിന്റെ’ തമിഴ് റീമേക്കില്‍ ആസിഫ് അലിയുടെ വേഷമവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ മിഥുന് മഹേശ്വരനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നതും നായകനായി വേഷമിടുന്നതും. ‘എങ്കെയും എപ്പോതും’, ‘ചെന്നൈയില്‍ ഒരു നാള്’, ‘ചിക്കിക്കു ചിക്കികിച്ചു’, ‘കോക്ടെയില്‍’, ‘എങ്ക കാട്ടുല മഴൈ’, ‘യുദ്ധസത്തം’ തുടങ്ങി നിരവധി ജനപ്രിയ തമിഴ് സിനിമകളിലൂടെ സുപരിചിതനായ നടനാണ് മിഥുന്.
‘സുമേഷ് ആന്റ് രമേഷ്’ എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധേയയായ ദേവിക കൃഷ്ണനാണ് ഈ ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് നായികയായി അരങ്ങേറ്റം കുറിക്കുന്നത്.
‘ട്രാഫിക്’ (ഹിന്ദി), ‘മിലി’, ‘വേട്ട’, ‘ജമുനാപ്യാരി’, അം അ: തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ ക്യാമറാമാന് അനീഷ്ലാല്‍ ആര് എസ് ആദ്യമായി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന തമിഴ് ചിത്രമാണിത്.
തമിഴ്നാട്ടിലെ പച്ചൈമല, കൊല്ലിമല എന്നീ മനോഹര മലയോര മേഖലകളുടെ സ്വാഭാവിക ഭംഗിയിലാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.
നാടിനെ വിറപ്പിച്ച കാട്ടാനയുടെ സാന്നിധ്യവും കാടിനെ അറിഞ്ഞു ജീവിക്കുന്ന മനുഷ്യരുടെ പോരാട്ടവും പറയുന്ന ‘അരികൊമ്പന്’ ഡിസംബര്‍ 11-ന് കേരളത്തിലും തമിഴ്നാട്ടിലും ലോകമെമ്പാടുമുള്ള തിയേറ്ററുകളിലും പ്രദര്‍ശനത്തിനെത്തും.

