
കൊ്ച്ചി: പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സുന്ദര്‍ സിയുടെ സംവിധാനത്തില്‍ നയന്‍താര നായികയായെത്തുന്ന മൂക്കുത്തി അമ്മന്‍ 2 മഹാശക്തി. ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ഹിപ്പ് ഹോപ്പ് തമിഴയുടെ സംഗീത സംവിധാനത്തില്‍ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം മഹാശക്തി ട്രാന്‍സ് വീഡിയോ റിലീസ് ചെയ്തു.

ഹിപ്പ് ഹോപ്പ് തമിഴയുടെ രചനയിലും സംഗീത സംവിധാനത്തിലും ഒരുങ്ങിയ ഗാനത്തില്‍ അരുണാ രവീന്ദ്രന്‍, ഹിപ്പ് ഹോപ്പ് തമിഴ, കൗഷിക് ക്രിഷ് എന്നിവരാണ് ആലാപനം. ദീപാവലി റിലീസായെത്തുന്ന ചിത്രം നവംബര്‍ 6ന് തിയേറ്ററുകളിലേക്കെത്തും.

വേല്‍സ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ചിത്രത്തിന്റെ നിര്‍മ്മാണം ഡോ. ഇഷാരി കെ ഗണേഷ് നിര്‍വഹിക്കുന്നു. മഹാശക്തിയുടെ രചനയും സംവിധാനവും സുന്ദര്‍ സി ആണ്. ചിത്രത്തിന്റെ സംഗീത സംവിധാനം ഹിപ്പ്ഹോപ്പ് തമിഴനാണ് നിര്‍വഹിക്കുന്നത്. ഖുശ്ബു സുന്ദര്‍, കുഷ്മിത ഗണേഷ്, ഇഷാന്‍ സക്‌സേന, വിഘ്‌നേഷ് ശിവന്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍.
എല്ലാത്തരം പ്രേക്ഷകര്‍ക്കും തിയേറ്ററില്‍ പൂര്‍ണമായും ആസ്വദിക്കാന്‍ കഴിയുന്ന ഡിവൈന്‍ എന്റര്‍ടൈനറാണ് മൂക്കുത്തി അമ്മന്‍ 2 മഹാശക്തി. സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.
നയന്‍താര, ദുനിയ വിജയ്, റെജീന കാസാന്‍ഡ്ര, ഉര്‍വശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്സ്, സിംഗപുലി അണ്ണാവി, വി ആര്‍ സ്വാമിനാഥന്‍, ശിവകുമാര്‍ എസ്, സുനില്‍ വര്‍മ്മ ഇന്‍ഡുകുരി, വര്‍ഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിന്‍ സത്യ, ഡെബ്ലിന ചാക്കി എന്നിവരാണ് മഹാശക്തിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിശാലമായ സെറ്റുകള്‍, വലിയ ദൃശ്യങ്ങള്‍, യഥാര്‍ഥ സുന്ദര്‍ സി ശൈലിയില്‍ ഭക്തി, നിഗൂഢത, മാസ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവ സംയോജിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന കഥാസന്ദര്‍ഭത്തോടെയാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ഭാവന റിലീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ വിതരണം നിര്‍വഹിക്കുന്നത്. മാര്‍ക്കറ്റിംഗ്: സിനി കണക്റ്റ് കമ്മ്യൂണിക്കേഷന്‍സ്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

