യൂണിറ്റി ബഹ്‌റൈന്‍ ‘പൂവിളി 2026’ ഓണാഘോഷം സംഘടിപ്പിച്ചു

Web Desk
1 Min Read

മനാമ: യൂണിറ്റി ബഹ്‌റൈന്‍ സംഘടിപ്പിച്ച ‘പൂവിളി 2026’ ഓണാഘോഷം ബഹ്‌റൈന്‍ ബീച്ച് ബേ റിസോര്‍ട്ടില്‍ വര്‍ണാഭമായ ചടങ്ങുകളോടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെയും നടന്നു.
കേരളത്തിന്റെ തനതായ ആചാരങ്ങളും സാംസ്‌കാരിക പൈതൃകവും ഗൃഹാതുരസ്മരണകളും പ്രവാസഭൂമിയില്‍ പുനരാവിഷ്‌കരിച്ച ആഘോഷത്തില്‍ യുണിറ്റി അംഗങ്ങളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

city exchange

യുണിറ്റി ബഹ്‌റൈന്‍ പ്രസിഡന്റ് പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി രമ ബാലചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗോപിനാഥ മേനോന്‍ ‘പൂവിളി 2026’ ഉദ്ഘാടനം ചെയ്തു.

മേജര്‍ പ്രിന്‍സ്, സുദീപ് രാഘവന്‍, സനോജ് ഭാസ്‌കര്‍, ജയന്‍ മേലത്ത്, അനില്‍ കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സൗമ്യ സെന്തില്‍കുമാര്‍ നന്ദി പറഞ്ഞു.

ഗായത്രി പ്രസാദും ഷിജി ഗോപിനാഥും പരിപാടി അവതരിപ്പിച്ചു. സനോജ് ഭാസ്‌കറിന്റെ നേതൃത്വത്തിലാണ് പരിപാടികളുടെ ഏകോപനം നടന്നത്.

- Advertisement -
Ad image

രംഗപൂജ, തിരുവാതിരക്കളി, കൈകൊട്ടിക്കളി, സംഘനൃത്തം, ചലച്ചിത്ര നൃത്താവിഷ്‌കാരം എന്നിവയ്‌ക്കൊപ്പം കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി. യുണിറ്റി ഗായകര്‍ അവതരിപ്പിച്ച ഗാനമേളയും ശ്രദ്ധേയമായി. ജയന്‍ മേലത്താണ് ഗാനമേളയ്ക്ക് നേതൃത്വം നല്‍കിയത്.

സതീഷിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിവിധ ഓണക്കളികളും വിനോദമത്സരങ്ങളും കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആവേശത്തിലാഴ്ത്തി. മത്സരങ്ങളിലും കലാപരിപാടികളിലും വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

കാര്യനിര്‍വാഹക സമിതി അംഗങ്ങളായ രതീഷ്, ഗോപിനാഥ്, മണികണ്ഠന്‍, സുരേഷ് യഥാവ്, ശ്രീകുമാര്‍ എന്നിവര്‍ പരിപാടിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
‘പൂവിളി 2026’ വിജയകരമാക്കാന്‍ പ്രവര്‍ത്തിച്ച സംഘാടക സമിതി അംഗങ്ങള്‍, ഏകോപകര്‍, പിന്തുണച്ചവര്‍, കലാകാരന്മാര്‍, യുണിറ്റി അംഗങ്ങള്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കു യുണിറ്റി ബഹ്‌റൈന്‍ നന്ദി രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!