യൂണിവേഴ്‌സല്‍ എബ്രോഡ് സ്റ്റഡീസ്, വെല്‍നസ്സ് സെന്റര്‍ തുറന്നു

Web Desk
1 Min Read

ഇരിഞ്ഞാലക്കുട: വള്ളിവട്ടം യൂണിവേഴ്‌സല്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ വിദേശ വിദ്യാഭ്യാസ, തൊഴില്‍ സാധ്യതകളെ കുറിച്ച് അവബോധം നല്‍കുന്നതിനും ആധുനിക കാലഘട്ടത്തിലെ മാനസിക വെല്ലുവിളികളെ നേരിടുന്നതിന് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതിനും എബ്രോഡ് സ്റ്റഡി സെന്ററും വെല്‍നസ്സ്‌സെന്ററും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.

city exchange

കുടുംബത്തെ ആശ്രയിക്കാതെ പഠനത്തോടൊപ്പം തൊഴില്‍ എന്ന ആശയമാണ് വിദ്യാര്‍ഥികള്‍ ഇന്ന് ലക്ഷ്യമാക്കുന്നത്. ഇതിന് ആവശ്യമായ വിവിധ കോഴ്‌സുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, തൊഴില്‍ സാധ്യതകള്‍ എന്നിവ യൂണിവേഴ്‌സല്‍ എബ്രോഡ് സ്റ്റഡീസില്‍ കൂടി വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകുന്നു.

ജെ ബി എഡ്യു ഫ്‌ളൈ സ്റ്റഡി എബ്രോഡ് എന്ന സ്ഥാപനത്തിന്റെയും കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയുടെയും സഹകരണത്തോടെയാണ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.

സെന്ററുകളുടെ ഉദ്ഘാടനം കേരള ഡിജിറ്റല്‍ സര്‍വ്വകലാശാല ഡീന്‍ ഡോ. അലക്‌സ് ജെയിംസ് നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. ജോസ് കെ ജേക്കബ് അധ്യക്ഷത വഹിച്ചു. ആസ്റ്റര്‍ മെഡിസിറ്റി അസിസ്റ്റന്റ് മാനേജര്‍ (റിലേഷന്‍ഷിപ്പ്) റഷീദ് എന്‍ എ, ജെ ബി എഡ്യു ഫ്‌ളൈ ഡയറക്ടര്‍മാരായ ബിജു വര്‍ഗ്ഗീസ്, ജോസഫ് തരകന്‍, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. കെ കെ നാരായണന്‍, ഡോ. ജോബിന്‍ എം വി എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!