Entertainment
ഒരു കൂട്ടം വാഴകളുടെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം. ‘വാഴ’ ടീസര്‍ എത്തി
കൊച്ചി: ‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ സംവിധായകനായ വിപിന്‍ ദാസിന്റെ തിരക്കഥയില്‍ ആനന്ദ് മേനോന്‍ സംവിധാനം നിര്‍വഹിക്കുന്ന ‘വാഴ- ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ്’ ഓഗസ്റ്റ് 15ന് റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്ലര്‍ പുറത്തിറങ്ങി. നര്‍മ്മത്തിന് പ്രാധാന്യം കൊടുക്കുന്ന പ്രോമോ സോഷ്യല്‍ മാധ്യമങ്ങളില്‍ ഹിറ്റാണ്.
സോഷ്യല്‍ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോന്‍ ജ്യോതിര്‍, ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ ജോയ്, അമിത് മോഹന്‍, അനുരാജ്, അന്‍ഷിദ് അനു, അശ്വിന്‍ വിജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ജഗദീഷ്, നോബി മാര്‍ക്കോസ്, കോട്ടയം നസീര്‍, അസീസ് നെടുമങ്ങാട്, അരുണ്‍ സോള്‍, രാജേശ്വരി, ശ്രുതി മണികണ്ഠന്‍, മീനാക്ഷി ഉണ്ണികൃഷ്ണന്‍, സിയാ വിന്‍സെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത്, എന്നിവരാണ് മറ്റ് താരങ്ങള്‍.
ഡബ്ല്യു ബി ടി എസ് പ്രൊഡക്ഷന്‍സ്, ഇമാജിന്‍ സിനിമാസ്, ഐക്കണ്‍ സ്റ്റുഡിയോസ്, സിഗ്നേചര്‍ സ്റ്റുഡിയോസ് എന്നീ ബാനറില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തിലെ അതിമനോഹരം എന്ന ഗാനം സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. നൊസ്റ്റാള്‍ജിയ ഘടകമാണ് പ്രേക്ഷകരുടെ ഇടയില്‍ ഗാനത്തിനു ഇത്ര ശ്രദ്ധനേടാന്‍ ആകര്‍ഷിച്ചത്. വാഴയിലെ മറ്റ് ഗാനങ്ങള്‍ ഉടന്‍ തന്നെ പുറത്തിറങ്ങും. പാര്‍വതിഷ് പ്രദീപ്, നൊമാഡിക് വോയിസ്, ഇലക്ട്രോണിക് കിളി, റാക്‌സ് റേഡിയന്റ്, രജത് പ്രകാശ്, ജയ് സ്റ്റെല്ലാര്‍ എന്നിവര്‍ അടങ്ങുന്ന വാഴ മ്യൂസിക് ടീം മെമ്പേഴ്‌സിന്റെ ഗ്രൂപ്പ് ഹെഡ് അങ്കിത് മേനോനാണ്.
ഛായാഗ്രഹണം: അരവിന്ദ് പുതുശ്ശേരി, ചിത്രസംയോജനം: കണ്ണന്‍ മോഹന്‍, മ്യൂസിക് സൂപ്പര്‍ വിഷന്‍- അങ്കിത് മേനോന്‍, കലാസംവിധാനം: ബാബു പിള്ള, പി ആര്‍ ഒ: എ എസ് ദിനേശ്, ഡിജിറ്റല്‍ പി ആ്ര്‍ ഒ: വിപിന്‍ കുമാര്‍, ഡിഐ: ജോയ്‌നര്‍ തോമസ്, സ്റ്റില്‍സ്: അമല്‍ ജെയിംസ്, ടൈറ്റില്‍ ഡിസൈന്‍: സാര്‍ക്കാസനം, ഡിസൈന്‍: യെല്ലോ ടൂത്ത്‌സ്.