

ദുബൈ: ഗ്ലിറ്റ്സ് ആന്റ് ഗ്ലിറ്ററാറ്റി അന്താരാഷ്ട്ര ഫാഷന്‍ ഷോ സീസണ് 2 ഷാര്‍ജ സഫാരി മാളില്‍ 2022 മാര്‍ച്ച് നാലിന് നടക്കും. ഗ്ലിറ്റ്സ് ആന്റ് ഗ്രിറ്ററാറ്റിയും ഇന്‍വിക്ട ട്രയോയും ചേര്‍ന്ന് നടത്തുന്ന ഫാഷന്‍, ഡിസൈനര്‍ ഷോ വൈകിട്ട് നാല് മുതല്‍ രാത്രി പത്തര വരെയാണ് അരങ്ങേറുക.

നേരത്തെ 2019ലാണ് ഗ്ലിറ്റ്സ് ആന്റ് ഗ്ലിറ്ററാറ്റി അന്താരാഷ്ട്ര ഫാഷന്‍ ഷോ സംഘടിപ്പിച്ചത്. അന്താരാഷ്ട്ര തലത്തിലുള്ള ഫാഷന്‍ ഡിസൈനര്‍മാരും മോഡലുകളും പങ്കെടുക്കുന്ന ഫാഷന്‍ ഷോ ശ്രുതി ചന്ദ്രനാണ് ഡയറക്ട് ചെയ്യുന്നത്. ഇന്‍വിക്ട ട്രയോ സാരഥികളായ നവീന്‍ ഇല്ലത്ത്, ശ്രീരാഗ് പ്രകാശ്, മധു കറുവത്ത് എന്നിവരാണ് പ്രൊഡ്യൂസര്‍മാര്‍.

കൂടുതല്‍ വിവരങ്ങള്‍ക്കും റജിസ്ട്രേഷനും ദുബൈയില്‍ 00971 585488201, 502281230, 508647442 എന്നീ നമ്പറുകളിലോ ഇന്ത്യയില്‍ 0091 9539674825 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

