ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലെ ‘വിണ്ണതിരു സാക്ഷി’ ഗാനം റിലീസായി

Web Desk
2 Min Read

കൊച്ചി: ലോകമെമ്പാടുമുള്ള റിലീസ് കേന്ദ്രങ്ങളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശന വിജയം നേടി രണ്ടാം വാരത്തിലേക്കു മുന്നേറുന്ന ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ സെക്കന്‍ഡ് സിംഗിള്‍ റിലീസായി.

city exchange

വിനായക് ശശികുമാര്‍ രചന നിര്‍വഹിച്ച ഗാനത്തിന്റെ ആലാപനം വിജയ് യേശുദാസാണ്. ജേക്ക്‌സ് ബിജോയ് ആണ് ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഇരുപത്തിയഞ്ചു കോടിയില്‍പരം തിയേറ്റര്‍ കളക്ഷന്‍ ലോകവ്യാപകമായി നേടി മുന്നേറുന്ന ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ചാക്കോച്ചന്റെ കരിയര്‍ ബെസ്റ്റ് ചിത്രമാണ്.

ചിത്രത്തിലെ ഓരോ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും മികവുറ്റ രീതിയിലുള്ള പ്രകടനം സമ്മാനിച്ച ചിത്രത്തിന്റെ തെലുങ്ക്, തമിഴ് ഡബ്ബിങ് പതിപ്പുകള്‍ മാര്‍ച്ച് 7ന് ഇ ഫോര്‍ എന്റെര്‍ടൈന്‍മെന്റ്‌സ് റിലീസ് ചെയ്യും.

നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച നടനായ ജിത്തു അഷ്‌റഫാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ സംവിധായകന്‍. ‘ഇരട്ട’ എന്ന ചിത്രത്തിന്റെ കോ ഡിറക്ടര്‍ കൂടിയാണ് ജിത്തു അഷ്റഫ്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ് എന്നീ കമ്പനികളുടെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.

- Advertisement -
Ad image

‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. ‘ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്തും ‘ഇലവീഴപൂഞ്ചിറ’യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

‘കണ്ണൂര്‍ സ്‌ക്വാഡി’ന്റെ സംവിധായകന്‍ റോബി വര്‍ഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ചമന്‍ ചാക്കോ ചിത്രസംയോജനവും ജേക്ക്‌സ് ബിജോയ് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. കുഞ്ചാക്കോ ബോബന്‍, പ്രിയാമണി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തില്‍ ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിലെത്തുന്നു. മനോജ് കെ യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കര്‍, റംസാന്‍, വിഷ്ണു ജി വാരിയര്‍, ലയ മാമ്മന്‍, ഐശ്വര്യ, അമിത് ഈപന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണെക്‌സ് സേവ്യര്‍, സ്റ്റില്‍സ്: അനൂപ് ചാക്കോ, നിദാദ് കെ എന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: ദിലീപ് നാഥ്, ആര്‍ട്ട് ഡിറക്ടര്‍: രാജേഷ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, ക്രിയേറ്റീവ് ഡിറക്ടര്‍: ജിനീഷ് ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡിറക്ടര്‍: ദിനില്‍ ബാബു ആന്റ് റെനിത് രാജ്, അസോസിയേറ്റ് ഡിറക്ടര്‍: സക്കീര്‍ ഹുസൈന്‍, അസിസ്റ്റന്റ് ഡിറക്ടര്‍: ശ്രീജിത്ത്, യോഗേഷ് ജി, അന്‍വര്‍ പടിയത്ത്, ജോനാ സെബിന്‍, റിയ ജോജി, സെക്കന്‍ഡ് യൂണിറ്റ് ഡി ഒ പി: അന്‍സാരി നാസര്‍, സ്‌പോട്ട് എഡിറ്റര്‍: ബിനു നെപ്പോളിയന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്: അനില്‍ ജി നമ്പ്യാര്‍ ആന്റ് സുഹൈല്‍, പബ്ലിസിറ്റി ഡിസൈന്‍സ് ഓള്‍ഡ് മോങ്ക്‌സ്, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!