

ആലുവ: ലോക ഹീമോഫീലിയ ദിനാചരണത്തിന്റെ ഭാഗമായി ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ബ്ലഡ് ബാങ്ക് ഹാളില്‍ ഹീമോഫീലിയ ദിനാചരണം നടത്തി.
ചടങ്ങില്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ജെബി മേത്തര്‍ എം പിയെ ആദരിച്ചു. അന്‍വര്‍ സാദത്ത് എം എല്‍ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈനി ജോര്‍ജ്, ആരോഗ്യം സ്ഥിരം സമിതി അധ്യക്ഷന്‍ എം ജെ ജോമി എന്നിവര്‍ പ്രസംഗിച്ചു.

ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സജിത്ത് ജോണ്‍ ലോക ഹീമോഫീലിയ ദിനാചരണസന്ദേശം നല്‍കി.
ഹീമോഫീലിയ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. എന്‍ വിജയകുമാര്‍ സ്വാഗതവും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി നന്ദിയും പറഞ്ഞു.
ഹീമോഫീലിയ രോഗികള്‍ക്ക് വേണ്ടി പരിശോധനക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സുകളും നടത്തി.
