

കേരളീയ സംസ്‌കാരത്തിന്റെ ഭാഗമായ എല്ലാ കലാരൂപങ്ങളേയും മലയാളത്തനിമയോടെ ആവിഷ്‌കരിച്ചും അവതരിപ്പിച്ചുമാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ കേരള ഫെസ്റ്റ് 2023 ആഘോഷിച്ചത്.

ദോഹ അല്‍ അറബ് സ്‌പോര്‍ടസ് ക്ലബ് ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ പ്രൗഢഗംഭീരമായ സദസ്സില്‍ നടന്ന മുഴുദിനാഘോഷങ്ങള്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡണ്ട് ഷാഹൂല്‍ ഹമീദാണ് നിലവിളക്കില്‍ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തത്.
ഡബ്ല്യു എം സി ഖത്തര്‍ പ്രൊവിന്‍സ് പ്രസിഡന്റ് സുരേഷ് കരിയാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കാജല്‍ മൂസ്സ സ്വാഗതമാശംസിച്ച ചടങ്ങില്‍ ഖത്തര്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ വി എസ് നാരായണന്‍ സംഘടനയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെകുറിച്ചും ഭാവി പരിപാടികളെകുറിച്ചും സംസാരിച്ചു.


മിഡില്‍ ഈസ്റ്റ് റീജിനല്‍ പ്രസിഡണ്ട് വിനേഷ് മോഹന്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളായവര്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു. ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള അപെക്‌സ് ബോഡികളുടെ അദ്യക്ഷന്‍മാരായ എ പി മണികണ്ഠന്‍, ഇ പി അബ്ദുല്‍ റഹ്മാന്‍, ഷാനവാസ് ബാവ, കെ ബി എഫ് പ്രസിഡണ്ട് അജി കുര്യാക്കോസ്,
ബോബന്‍ വര്‍ക്കി, സിയാദ് ഉസ്മാന്‍, വനിതാഫോറം പ്രസിഡണ്ട് ഡോ. ഷീല ഫിലിപ്പോസ്, വിമന്‍സ് ഫോറം ഗ്ലോബല്‍ വൈസ് പ്രസിഡണ്ട് ഷഹാന, യൂത്ത് ഫോറം പ്രസിഡണ്ട് ഫാസില്‍, ട്രഷറര്‍ ജോണ്‍ ഗില്‍ബര്‍ട്ട് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ വിനോദ് പുത്തന്‍ വീട്ടില്‍ വിശിഷ്ടാതിഥികള്‍ക്കും സദസ്സിനും നന്ദി പ്രകാശിപ്പിച്ചു.
കേരളീയ സംസ്‌കാരത്തിന്റെ തനിമ വിളിച്ചോതുന്ന വ്യത്യസ്തങ്ങളായ നൃത്ത, സംഗീത വിരുന്നൊരുക്കി അണിനിരന്ന കലാകാരികളും കലാകാരന്മാരും മലയാളത്തിന്റെ പാരമ്പര്യം സദസ്സിന് പകര്‍ന്നു നല്കി.
ചെണ്ടമേളവും നാടന്‍പാട്ടും കൂടിയാട്ടവും മുടിയാട്ടവും കോലുകളിയും ദഫ്മുട്ടും ഒപ്പനയും മാര്‍ഗ്ഗം കളിയും തിരുവാതിരകളിയും ഒന്നിനൊന്ന് മികച്ച നിലവാരത്തില്‍ വേദിയില്‍ തകര്‍ത്താടിയപ്പോള്‍ ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളലയടിച്ച് ഉണര്‍ന്ന സദസ്സും നൃത്തച്ചുവടുകള്‍ വച്ച് കേരള ഫെസ്റ്റ് 2023 ആഘോഷങ്ങളെ അതിന്റെ പാരമ്യത്തിലെത്തിച്ചത് സംഘാടകര്‍ക്കും പങ്കെടുത്ത കലാകാരികള്‍ക്കും കലാകാരന്മാര്‍ക്കും വേറിട്ട അനുഭവമായി.
രാവിലെ 9ന് ആരംഭിച്ച് വൈകിട്ട് 6ന് അവസാനിച്ച ‘കേരളാ ഫെസ്റ്റ് 2023’ സംഘാടന മികവുകൊണ്ടും പങ്കാളിത്തം കൊണ്ടും കുട്ടികളുടേയും വനിതകളുടേയും പ്രാതിനിധ്യം കൊണ്ടും വളരെ സമ്പന്നമായിരുന്നു. ഘോഷയാത്രയും കലാപരിപാടികളും ഏവര്‍ക്കും മറക്കാനാവത്ത അനുഭവമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ ഘടകം അടയാളപ്പെടുത്തി.
പരിപാടികളുടെ രണ്ടാം ഘട്ടം വൈകിട്ട് 7ന് വിളക്ക് തെളിയിച്ചു കൊണ്ട് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സിന്റെ 2023-2025 വര്‍ഷത്തെ പ്രവര്‍ത്തനോല്‍ഘാടനം ചെയര്‍മാന്‍ വി എസ് നാരായണന്‍ നിര്‍വ്വഹിച്ചു. തദവസരത്തില്‍ പ്രസിഡണ്ട് സുരേഷ് കരിയാട്, ജനറല്‍ സെക്രട്ടറി കാജല്‍ മൂസ, ട്രഷറര്‍ ജോണ്‍ ഗില്‍ബര്‍ട്ട്, വിമന്‍സ് ഫോറം ഗ്ലോബല്‍ വൈസ് പ്രസിഡണ്ട് ഷഹാന, വൈസ് പ്രസിഡണ്ട്മാരായ സാം കുരുവിള, വര്‍ഗീസ് വര്‍ഗീസ്, സെക്രട്ടരിമാരായ ലിജി, സെനിത്ത് കേളോത്ത്, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ അഡ്വ. സുനില്‍കുമാര്‍, സിയാദ് ഉസ്മാന്‍, അഷറഫ് ചിറക്കല്‍, യൂത്ത് ഫോറം പ്രസിഡണ്ട് ഫാസ്ല്‍, യൂത്ത് ഫോറം ജനറല്‍ സെക്രട്ടറി വിപിന്‍ദാസ്, വിമന്‍സ് ഫോറം പ്രസിഡണ്ട് ഷീല ഫിലിപ്പോസ്സ്, ജനറല്‍ സെക്രട്ടറി സിമി ബഷീര്‍, കണ്‍വീനര്‍മാരായ വിനോദ് പുത്തന്‍ വീട്ടില്‍, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, രഞ്ജിത്ത്, ചരിഷ്മ, മിനി രാജീവ്, റിയാസ് ബാബു എന്നിവരും സന്നിഹിതരായിരുന്നു.
തുടര്‍ന്നു പ്രശസ്ത നടിയും നര്‍ത്തകിയുമായ ആശാ ശരത്തിന്റെ നൃത്തപരിപാടിയോടെ മലയാള ചലച്ചിത്ര വേദിയിലെ പിന്നണിയിലേയും വെള്ളിത്തിരയിലേയും കലാകാരന്മാരെ അണിനിരത്തിയുള്ള നൃത്ത സംഗീത നിശയ്ക്ക് തുടക്കം കുറിച്ചു.
മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ ചലച്ചിത്ര പിന്നണി ഗായകന്‍ കണ്ണൂര്‍ ഷെരീഫ്, ചലച്ചിത്ര പിന്നണി ഗായികമാരായ അഭയ ഹിരണ്‍മയി, രശ്മി തുടങ്ങിയവരുടെ സംഗീത നിശയും ചലച്ചിത്ര നടി അനാര്‍ക്കലി മരക്കാര്‍, നര്‍ത്തകന്‍ പ്രിജിത് എന്നിവരുടെ നൃത്ത നൃത്യങ്ങളും വളരെ ഗംഭീരമായി അവതരിപ്പിച്ചുകൊണ്ട് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സിന്റെ ‘കേരളാ ഫെസ്റ്റ് 2023’ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു.

