Podcast
വിജയമന്ത്രങ്ങളുടെ ജൈത്രയാത്ര
മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങര തയ്യാറാക്കിയ വിജയമന്ത്രങ്ങള്‍ ജൈത്രയാത്ര തുടരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ മലയാളം പോഡ്കാസ്റ്റായി ആരംഭിച്ച വിജയമന്ത്രങ്ങള്‍ 168 എപ്പിസോഡുകള്‍ പിന്നിട്ട് മുന്നോട്ടേക്ക്.



വാട്സപ്പിലൂടെ ആഴ്ചയില്‍ ഒരിക്കല്‍ എന്ന രീതിയില്‍ ടെലികാസ്റ്റ് ചെയ്ത് വന്നിരുന്ന പോഡ്കാസ്റ്റ് നിലവില്‍ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായാണ് പതിനായിരങ്ങളിലേക്കെത്തുന്നത്. ഇപ്പോള്‍ ഖത്തറിലെ ആദ്യത്തെ മലയാളം റേഡിയോ ആയ മലയാളം 98.6 എഫ് എമ്മില്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.


വിദ്യാര്‍ഥികളേയും യുവജനങ്ങളേയും പ്രചോദിപ്പിക്കുകയും കര്‍മോല്‍സുകരാക്കുകയും ചെയ്യുന്ന വിജയമന്ത്രങ്ങള്‍ കേരളത്തിനകത്തും പുറത്തുമുള്ള മലയാളി സമൂഹം ഏറ്റെടുത്തതോടെ വാട്സാപ്പ് ബ്രോഡ്കാസ്റ്റിലൂടെയും യൂട്യൂബിലൂടെയുമായി പതിനായിരക്കണക്കിനാളുകളാണ് നിത്യവും കേട്ടുകൊണ്ടിരിക്കുന്നത്.



വായിച്ചും കേട്ടുമറിഞ്ഞ നിരവധി കഥകളും പ്രചോദനാമത്മകമായ ജീവിതങ്ങളും ഹ്രസ്വമായി ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗ്രഹീത ശബ്ദത്തില്‍ ശ്രോതാക്കളിലെക്കെത്തുമ്പോള്‍ നിരവധിയാളുകള്‍ക്കാണത് ആശ്വസമേകുന്നത്.


പോഡ്കാസ്റ്റിന് പുറമേ നാല് പതിപ്പുകളിലായി വിജയമന്ത്രം പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍.
വിജയമന്ത്രങ്ങളുടെ ജനകീയതയും വൈവിധ്യമാര്‍ന്ന ആശയങ്ങളും കണക്കിലെടുത്ത് യുണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ മോസ്റ്റ് യുണിക് മലയാളം മോട്ടിവേഷണല്‍ പോഡ്കാസ്റ്റ് എന്ന വിഭാഗത്തില്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.



