ഇരട്ട സ്‌കോളര്‍ഷിപ്പുമായി ഹവ്വാ യാസിര്‍

Web Desk
2 Min Read

വടക്കാങ്ങര: തുര്‍ക്കി ഗവണ്‍മെന്റ് 178 രാജ്യങ്ങളിലെ മിടുക്കന്മാരായ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയിരിക്കുന്ന സ്‌കോളര്‍ഷിപ്പിന് ഇന്ത്യയില്‍ നിന്ന് വടക്കാങ്ങര കരുവാട്ടില്‍ യാസിറിന്റെയും ആല്‍പറമ്പില്‍ ഷാക്കിറയുടെയും മകള്‍ ഹവ്വാ യാസിര്‍ യോഗ്യത നേടി. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദ പഠനത്തിനാണ് ഹവ്വ അപേക്ഷിച്ചത്. കൂടാതെ തുര്‍ക്കിയിലെ തന്നെ ഒന്നാം റാങ്ക് യൂനിവേഴ്‌സിറ്റി ആയ കോച്ച് യൂനിവേഴ്‌സിറ്റിയില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്ന വിഷയത്തിലും ഉപരിപഠനത്തിനുള്ള സ്‌കോളര്‍ഷിപ്പാണ് ഹവ്വക്ക് ലഭിച്ചത്.

city exchange

സി ബി എസ് ഇ പത്താം തരവും പന്ത്രണ്ടാം തരവും ഫുള്‍ എ പ്ലസ്സോടെ ൂടി പാസ്സായ ഹവ്വ പാഠ്യേതര വിഷയങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്. സ്‌കൂള്‍ കലോത്സവങ്ങളില്‍ നിറസാന്നിധ്യമായിരുന്ന ഹവ്വ മികച്ച ഗായിക കൂടിയാണ്. എം എസ് പി ഇംഗ്ലീഷ് സ്‌കൂളില്‍ നാലാം തരത്തില്‍ പഠിക്കുമ്പോള്‍ ശിശുദിനത്തോടനുബന്ധിച്ച് ജില്ലയില്‍ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുകയും കുട്ടികളുടെ പ്രധാനമന്ത്രി എന്ന ബഹുമതി നേടുകയും ചെയ്തു.


വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌കൂളില്‍ നിന്ന് പത്താം തരവും വെള്ളില പി ടി എം സ്‌കൂളില്‍ നിന്ന് പ്ലസ് ടു വും പാസായി. മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു് വഴങ്ങി സയന്‍സ് ഗ്രൂപ്പ് എടുത്തെങ്കിലും ഏതെങ്കിലും ഒരു വിദേശ യൂനിവേഴ്‌സിറ്റിയില്‍ രാജ്യാന്തര നയതന്ത്രവുമായി ബന്ധപ്പെട്ട കോഴ്‌സിന് പഠിക്കണമെന്ന മോഹവുമായി ടോഫ ലും സാറ്റ് പരീക്ഷയും സ്വന്തമായി പഠിച്ച് ഉന്നത സ്‌കോര്‍ നേടുകയുണ്ടായി. ഇന്ത്യയില്‍ നിന്ന് ബിരുദ കോഴ്‌സിന് ഹവ്വക്ക് മാത്രമാണ് സെലക്ഷന്‍ ലഭിച്ചത്. കോഴ്‌സ് ഫീസിന് പുറമെ താമസം, യാത്രാ ചിലവ്, ചികിത്സ, ഇന്‍ഷൂറന്‍സ് തുടങ്ങി സ്‌റ്റൈപന്റായി 1800 ലിറ (ഏകദേശം 16000 രൂപ) യും ലഭിക്കുന്നതാണ് സ്‌കോളര്‍ഷിപ്പ് പാക്കേജ്: കൂടാതെ പഠനത്തോടൊപ്പം പാര്‍ട്ട് ടെംജോലി ചെയ്യാനും യൂനിവേഴ്‌സിറ്റി അവസരം നല്‍കുന്നുണ്ട്.

- Advertisement -
Ad image

ഇസ്തംബൂളിലെ തന്നെ മറ്റൊരു യൂനിവേഴ്‌സിറ്റിയില്‍ ടെലിവിഷന്‍ റേഡിയോ സിനിമ എന്ന കോഴ്‌സില്‍ സഹോദരന്‍ ഹനാന്‍ യാസിറും തുര്‍ക്കി ഗവണ്‍മെന്റിന്റെ മറ്റൊരു സ്‌കോളര്‍ഷിപ്പില്‍ രണ്ടാം വര്‍ഷം പഠിച്ചു കൊണ്ടിരിക്കുന്നു. ഹവ്വയുടെ മറ്റൊരു സഹോദരിയായ സുപ്രസിദ്ധ ഗായിക ഡോ. ഹന്നാ യാസിര്‍ ഇപ്പോള്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ജോലി ചെയ്യുന്നു. ഹന്നയുടെയും ഹനാന്റെയും ഹവ്വയുടെ നിരവധി മ്യൂസിക് ആല്‍ബങ്ങള്‍ യൂട്യൂബില്‍ വളരെ ജനപ്രിയമാണ്. സെപ്റ്റംബര്‍ മാസം അവസാനത്തോടെ ഓഫ് ലൈന്‍ ക്ലാസുകള്‍ തുടങ്ങുന്നതു കൊണ്ട് വളരെ വേഗം തുര്‍ക്കിയിലെത്താനുള്ള തിരക്കിലാണിപ്പോള്‍ ഹവ്വ.

Share This Article
Leave a Comment
error: Content is protected !!