സില്‍വര്‍ ലൈന്‍ സര്‍വ്വേക്കല്ലിന് മാടായിപ്പാറയില്‍ റീത്ത്

Web Desk
1 Min Read

പഴയങ്ങാടി: സില്‍വര്‍ ലൈന്‍ സര്‍വേക്കല്ലുകള്‍ കൂട്ടിയിട്ട് റീത്ത് വെച്ച് വീണ്ടും മാടായിപ്പാറ. എട്ട് സര്‍വ്വേക്കല്ലുകളാണ് പിഴുതുമാറ്റിയിരിക്കുന്നത്. നേരത്തെ ഇവിടെ ഒരു സര്‍വ്വേക്കല്ല് പിഴുതെറിഞ്ഞിരുന്നു. പാറക്കുളത്തിനു സമീപത്തെ സര്‍വേ കല്ലുകളാണ് പിഴുതത്.

city exchange

മാടായിപ്പാറയില്‍ സില്‍വര്‍ ലൈന്‍ സര്‍വേക്കെതിരെ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. പഴയങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പാറക്കുളത്തിനരികില്‍ കുഴിച്ചിട്ട എല്‍ 1993 നമ്പര്‍ സര്‍വേക്കല്ലാണു കഴിഞ്ഞ ദിവസം പിഴുതെടുത്തു കുറച്ചകലെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ടാണു സംഭവം ശ്രദ്ധയില്‍പെട്ടത്.

- Advertisement -
Ad image

നേരത്തെ മാടായിപ്പാറ സംരക്ഷണ സമിതി, സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതി എന്നിങ്ങനെയുള്ള കൂട്ടായ്മകള്‍ പ്രദേശത്ത് സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്ന നിലപാട് എടുത്തിരുന്നു.

എന്നാല്‍ കല്ല് പിഴുതതുമായി തങ്ങള്‍ക്കു ബന്ധമില്ലെന്നാണു മാടായിപ്പാറ സംരക്ഷണ സമിതിയും സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, മാടായിപ്പാറയില്‍ സില്‍വര്‍ ലൈനിന്റെ സര്‍വേകല്ല് പിഴുതുമാറ്റിയ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. പുത്തന്‍പുരയില്‍ രാഹുലിനെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. കലാപാഹ്വാനം നടത്തിയെന്ന പരാതിയിലാണ് നടപടി.

Share This Article
Leave a Comment
error: Content is protected !!