വനിതകളുടെ സൗജന്യ യാത്ര ആഘോഷമാക്കി യൂത്ത് കോണ്‍ഗ്രസ്

Web Desk
1 Min Read

ആലുവ: യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യു ഡി എഫ് സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിരാ ഗ്യാരണ്ടി സ്ത്രീകള്‍ക്ക് നല്‍കിയ സൗജന്യ യാത്ര ആലുവ കെ എസ് ആര്‍ ടി സി ബസ്റ്റാന്റില്‍ യാത്രക്കാര്‍ക്ക് മധുരം നല്‍കി ആഘോഷമാക്കി.

city exchange

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഷീദ് ഉദ്ഘാടനം നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലിന്റോ പി ആന്റോ, നിയോജകമണ്ഡലം പ്രസിഡന്റ് പി എച്ച് അസ്ലം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഷഫീഖ്, ശ്രീമൂല നഗരം മണ്ഡലം പ്രസിഡന്റ് ജിനാസ് ജബ്ബാര്‍, ബ്ലോക്ക് സെക്രട്ടറിമാരായ മുഹമ്മദ് താഹിര്‍ ടി എ, നിജാസ്, മുക്താര്‍, മനു മൈക്കിള്‍, അഷല്‍ ടി, ഫസീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!