
മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ടീമായ കെപിഎ ടസ്കേഴ്സിന്റെ പുതിയ ലോഗോ കെ പി എ പ്രസിഡന്റ് നിസാര്‍ കൊല്ലം പ്രകാശനം ചെയ്തു. ബഹ്റൈനിലെ അറിയപ്പെടുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തു വരുന്ന കെപിഎ ടസ്കേഴ്സ് നിരവധി വിജയങ്ങളും ട്രോഫികളും ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്. ബഹ്റൈന്‍ ക്രിക്കറ്റ് അസോസിയേഷന് നടത്തുന്ന ക്രിക്കറ്റ് ലീഗില്‍ രജിസ്റ്റര്‍ ചെയ്തു സ്റ്റിച്ച് ബോളില്‍ എല്ലാവര്‍ഷവും ലീഗ് മത്സരങ്ങള്‍ കളിക്കുന്നുണ്ട്. സോഫ്റ്റ്, ഹാര്‍ഡ് ടെന്നീസ് ബോളിലും ടീം കളിക്കുന്നുണ്ട്.

കെപിഎ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കെപിഎ വര്‍ക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണന്, ഓര്‍ഗനൈസിങ് സെക്രട്ടറി അനൂപ് തങ്കച്ചന്, കെപിഎ സെക്രട്ടറിയും ക്രിക്കറ്റ് ടീം കോഓര്‍ഡിനേറ്ററുമായ വി എം പ്രമോദ്, അസിസ്റ്റന്റ് ട്രഷറര്‍ സിദ്ധീക് ഷാന്‍, സിസി അംഗവും ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിനീത് അലക്സാണ്ടര്‍, സിസി അംഗം പ്രശാന്ത് പ്രബുദ്ധന്, വൈസ് ക്യാപ്റ്റന്‍ ഷാന്‍ അഷ്റഫ്, മറ്റു ടീമങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
