
മനാമ: ബഹ്റൈന്‍ നവകേരള ഹമദ് ടൗണ്‍ മേഖലാ സമ്മേളനം കോ-ഓര്‍ഡിനേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി എന്‍ ബി സുനില്‍ദാസ് ഉദ്ഘാടനം ചെയ്തു.

മേഖലാ പ്രസിഡണ്ട് ശ്രീജിത്ത് ആവള അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജ്കൃഷ്ണന് സ്വാഗതം പറഞ്ഞു. അമല്‍ ദേവ് രക്തസാക്ഷി പ്രമേയവും രജീഷ് പട്ടാഴി അനുശോചന പ്രമേയവും മേഖലാ സെക്രട്ടറി രാജ്കൃഷ്ണന് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

സമ്മേളനത്തില്‍ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് എന്‍ കെ ജയന്, കോര്‍ഡിനേഷന്‍ സെക്രട്ടറി ജേക്കബ് മാത്യു, മുന്‍ കോ- ഓര്‍ഡിനേഷന്‍ സെക്രട്ടറി ഷാജി മൂതല, കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗം ബിജു മലയില്‍, ഹൂറ- മുഹറക് മേഖലാ പ്രസിഡന്റ് ഷാജഹാന് കരുവന്നൂര്‍, ബിജു ജോണ്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി രജീഷ് പട്ടാഴി (പ്രസിഡണ്ട്), അമല്‍ ദേവ് (സെക്രട്ടറി), അന്‍ഷാദ് (ട്രഷറര്‍),
ഫൈസല്‍ (വൈസ് പ്രസിഡണ്ട്), ബോബി കെ ജോണ്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

