
വാഴക്കുളം: ലോക പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി ‘പച്ചക്കുട നിവര്‍ത്താം, ഭൂമിക്ക് തണലേകാം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് കൃഷി വകുപ്പുമായി ചേര്‍ന്ന് ബ്ലോക്ക് പരിധിയിലെ 76 വിദ്യാലയങ്ങളിന്‍ വൃക്ഷ തൈകള്‍ വിതരണം ചെയ്യുകയും തൈ നടുകയും ചെയ്തു.

വെങ്ങോല ബെത്ത്‌സാദ പബ്ലിക് സ്‌കൂളില്‍ നടന്ന ബ്ലോക്ക് പഞ്ചായത്ത്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം സുമയ്യ ടി എസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനീസ ഇസ്മായില്‍, പ്രിന്‍സിപ്പല്‍ റീജ വി പോള്‍, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ബെന്നി പന്തപ്ലാക്കല്‍, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ അനിത പി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹസീന സിദ്ധീഖ്, അഡ്വ. ഫര്‍ഹത്ത് സുഹൈല്‍, അസീന ടീച്ചര്‍, വാര്‍ഡ് അംഗം ജോയ്‌സി ബിബിന്‍, വെങ്ങോല കൃഷി ഓഫീസര്‍ മീര ടി എം, കൃഷി അസിസ്റ്റന്റ് മിനി ടി എം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

വിദ്യാര്‍ഥി പ്രതിനിധി ഫാസ്മിന ഫാത്തിമ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് സ്‌ക്കൂളില്‍ പരിസ്ഥിതി ദിനം പ്രമേയമാക്കി വിവിധ പരിപാടികള്‍ നടന്നു.
