പൊതുജനങ്ങള്‍ക്ക് ആശ്വാസമായി വി പി എസ് ലേക്ഷോര്‍ മെഗാ മെഡിക്കല്‍ ക്യാമ്പ്

Web Desk
1 Min Read

കൊച്ചി: നൂറുകണക്കിന് പൊതുജനങ്ങള്‍ക്ക് ആശ്വാസമായി ഗാന്ധിജയന്തിയോടനുബന്ധിച്ച് വി പി എസ് ലേക്ഷോര്‍ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ കൊച്ചി കോര്‍പറേഷന്‍ 46, 47 ഡിവിഷനുകളുടെയും പൂണിത്തുറ എന്‍ എസ് എസ് കരയോഗത്തിന്റെയും സഹകരണത്തോടെ പൂണിത്തുറയില്‍ സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പ്.

city exchange

കൊച്ചി മേയര്‍ അഡ്വ. വി കെ മിനിമോള്‍ ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കുകയെന്നതാണെന്ന് മേയര്‍ പറഞ്ഞു. മെഡിക്കല്‍ ക്യാമ്പുകള്‍ അത്തരം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകും. ക്യാമ്പ് സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ വി പി എസ് ലേക്ഷോറിനെയും അതിനായി കൈകോര്‍ത്ത പൊതുപ്രവര്‍ത്തകരെയും അനുമോദിക്കുകയാണെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

കൊച്ചി കോര്‍പറേഷന്‍ നിവാസികള്‍ക്ക് വി പി എസ് ലേക്ഷോറില്‍ പ്രത്യേക ചികിത്സ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന പ്രിവിലേജ് കാര്‍ഡ് വിതരണോദ്ഘാടനവും മേയര്‍ നിര്‍വഹിച്ചു. വി പി എസ് ലേക്ഷോര്‍ കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് വിഭാഗം മാനേജര്‍ ടി അനില്‍കുമാറില്‍ നിന്നും മേയര്‍ പ്രിവിലേജ് കാര്‍ഡ് ഏറ്റുവാങ്ങി. പൊതുജനങ്ങള്‍ക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിന്റെ ഭാഗമായാണ് ഹോസ്പിറ്റല്‍ ഈ പദ്ധതികള്‍ക്കൊക്കെ നേതൃത്വം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രിവിലേജ് കാര്‍ഡ് ഉള്ളവര്‍ക്ക് ആശുപത്രിയില്‍ ആദ്യ രജിസ്‌ട്രേഷനും ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും സൗജന്യമായിരിക്കും. കൂടാതെ എമര്‍ജന്‍സി വിഭാഗത്തില്‍ 50 ശതമാനവും ഒ പി സേവനങ്ങള്‍ക്ക് 15 ശതമാനവും ഐ പിയില്‍ 10 ശതമാനവും ഇളവ് ലഭിക്കും.

- Advertisement -
Ad image

പൂണിത്തുറ എന്‍ എസ് എസ് കരയോഗം പ്രസിഡന്റ് ജയന്‍ പാലയില്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ വി പി ചന്ദ്രന്‍, സേവ്യര്‍ പി ആന്റണി, എ രതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ആര്‍ സാഖില്‍, കെ ആര്‍ നന്ദകുമാര്‍, വി കെ രവീന്ദ്രനാഥ്, ശ്രീനി മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കാര്‍ഡിയോളജി, ഗൈനക്കോളജി,യൂറോളജി, ഇ എന്‍ ടി, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. കൂടാതെ ഹോം കെയര്‍ വിഭാഗവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Share This Article
Leave a Comment
error: Content is protected !!