യു എസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ അന്തരിച്ചു

Web Desk
1 Min Read

വാഷിംഗ്ടണ്‍: യു എസിലെ മുന്‍ സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ അന്തരിച്ചു. കോവിഡ് അനുബന്ധ രോഗങ്ങളെ തുടര്‍ന്നായിരുന്നു 84കാരനായ കോൡ പവലിന്റെ മരണമെന്ന് ബന്ധുക്കള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

city exchange

യു എസിലെ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനായ സ്‌റ്റേറ്റ് സെക്രട്ടറിയാണ് കോളിന്‍ പവല്‍. നിരവധി വര്‍ഷങ്ങള്‍ അമേരിക്കന്‍ വിദേശനയം രൂപപ്പെടുത്തുന്നതില്‍ മികച്ച പങ്കാളിത്തമാണ് കോളിന്‍ പവല്‍ വഹിച്ചത്. പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന പവല്‍ വിയറ്റ്‌നാം പോരാട്ട കാലത്താണ് റൊണാള്‍ഡ് റീഗന്റെ അവസാന വര്‍ഷങ്ങളില്‍ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനായ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിതനായത്. ജോര്‍ജ്ജ് ഡബ്ല്യു ബുഷിന് കീഴില്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫിന്റെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ ചെയര്‍മാനുമായിരുന്നു അദ്ദേഹം.

ഗള്‍ഫ് യുദ്ധ സമയത്ത് യു എസ് നേതൃത്വത്തിലുള്ള സഖ്യസൈന്യത്തിന്റെ വിജയത്തിന് ശേഷമാണ് പവലിന്റെ പ്രശസ്തി കുതിച്ചുയര്‍ന്നത്. അമേരിക്കയുടെ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനായ പ്രസിഡന്റായേക്കുമെന്നു വരെ പ്രചാരണമുണ്ടായിരുന്നു. ഇറാഖ് യുദ്ധവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയ്ക്കു മുമ്പാകെ തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചത് അദ്ദേഹത്തിന് തീരാകളങ്കമായി മാറുകയായിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!