ഇന്‍സൈറ്റ്‌സ് വിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: വിദ്യാര്‍ഥികള്‍ക്ക് ദിശാബോധവും പുതിയ കാഴ്ചപ്പാടുകളും പകര്‍ന്നു നല്‍കുകയെന്ന ലക്ഷ്യത്തോടെ സ്റ്റുഡന്റ്‌സ് ഇന്ത്യ ഖത്തറും ഗേള്‍സ് ഇന്ത്യ ഖത്തറും സംയുക്തമായി സംഘടിപ്പിച്ച ‘ഇന്‍സൈറ്റ്‌സ്’ വിദ്യാര്‍ഥി സംഗമം ശ്രദ്ധേയമായി. മുഖ്യാതിഥികളായ ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍, സോളിഡാരിറ്റി മുന്‍ സംസ്ഥാന പ്രസിഡണ്ട് സി ടി സുഹൈബ് എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു.

city exchange

വിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയില്‍, മാറിക്കൊണ്ടിരിക്കുന്ന ലോകസാഹചര്യങ്ങളില്‍ ശരിയായ അടിത്തറയില്‍ നിന്നുകൊണ്ടുള്ള ഉള്‍ക്കാഴ്ചകള്‍ രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നേതാക്കള്‍ സംസാരിച്ചു. ഭാവിപഠനം, ക്യാമ്പസ് ജീവിതം, കരിയര്‍, ജീവിതവീക്ഷണം എന്നിവയെക്കുറിച്ച് വിദ്യാര്‍ഥികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പ്രഭാഷകര്‍ മറുപടി നല്‍കി.

സ്റ്റുഡന്‍സ് ഇന്ത്യ ഖത്തര്‍ പ്രസിഡന്റ് ഫാദില്‍ അന്‍വര്‍ സ്വാഗതം പറഞ്ഞു. സനീം മുഹമ്മദലി ഖുര്‍ആന്‍ പാരായണം നടത്തി. ഗേള്‍സ് ഇന്ത്യ പ്രസിഡന്റ് ആമിന സെന്ന സമാപനം നിര്‍വഹിച്ചു. സി ഐ സി ജനറല്‍ സെക്രട്ടറി അര്‍ഷദ് ഇ, സി ഐ സി കേന്ദ്ര സമിതി അംഗം സാദിഖ് ചെന്നാടന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!