
ദോഹ: ചിറക്കല്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സഞ്ജയ് രവീന്ദ്രന്റെ പിതാവുമായ എ വി രവീന്ദ്രനെ ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആദരിച്ചു.

ഇന്‍കാസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ഷമീര്‍ മട്ടന്നൂര്‍ അദ്ദേഹത്തിന് ജില്ലാ കമ്മിറ്റിയുടെ ആദരവ് സമ്മാനിച്ചു. ചടങ്ങില്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ സുരേഷ് കരിയാട്, അഹദ് മുബാറക്, സുബൈര്‍ ആറളം, ശ്രീരാജ് എം പി, സഞ്ജയ് രവീന്ദ്രന്, ജില്ലാ കമ്മിറ്റി നേതാക്കളായ പ്രശോഭ് നമ്പ്യാര്‍, അഭിഷേക് മാവിലായി, ജംനാസ് മാലൂര്‍, സുനില്‍, ആസിഫ്, മുഹമ്മദ് എടയന്നൂര്‍, സുലൈമാന്‍, റിജീഷ്, ജാബിര്‍, സിതിന്, റാസിക്, തുടങ്ങിയവരും സന്നിഹിതരായിരുന്നു.

പൊതുപ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യവും ചിറക്കല്‍ പഞ്ചായത്തിലെ മുന്‍ ജനപ്രതിനിധിയെന്ന നിലയിലുള്ള സേവനങ്ങളും പരിഗണിച്ചാണ് എ വി രവീന്ദ്രനെ ആദരിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചടങ്ങില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകളും അഭിനന്ദനങ്ങളും നേര്‍ന്നു.
