

ദോഹ: ഖത്തറിലെ വിവിധ രാജ്യങ്ങളിലെ പ്രവാസികളായ ബാഡ്മിന്റണ്‍ താരങ്ങള്‍ മാറ്റുരക്കുന്ന ഏറ്റവും വലിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് അല്‍ വക്ര മെഷാഫിലുള്ള ബീറ്റ സ്‌കൂളിലെ അവേഹലി ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ തുടക്കമായി.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. യാസ് ഖത്തര്‍ ചെയര്‍മാന്‍ അഡ്വ. ജാഫര്‍ഖാന്‍ അധ്യക്ഷത വഹിച്ചു.

ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് മുഖ്യ പ്രയോജകരായ ലിംഗ് മേ മാനേജിങ് ഡയറക്ടര്‍ സുധീര്‍ ഷേണായ്, ടൂര്‍ണമെന്റ് ഓര്‍ഗാനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ കിഷോര്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. യാസ് ഖത്തര്‍ ജനറല്‍ സെക്രട്ടറി നൗഫല്‍ ഉസ്മാന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ദീപക് മോഹനന്‍ നന്ദിയും പറഞ്ഞു.
