
ദുബൈ: കൈരളി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഫൈസല്‍ ബിന്‍ മുഹമ്മദിന്റെ ‘ഇഷ്‌കിന്റെ നിഴല്‍ത്തണലില്‍- ഒരു സൂഫിയുടെ പ്രണയക്കുറിപ്പുകള്‍’ പുസ്തകത്തിന്റെ ഗള്‍ഫ് കവര്‍ പ്രകാശനം സൈനുദ്ധീന്‍ ചേലേരിക്ക് നല്‍കി പ്രശസ്ത അറബ് കവി ഡോ. ശിഹാബ് ഗാനിം നിര്‍വഹിച്ചു.

ഔപചാരിക പ്രകാശനം ഓണ്‍ലൈനായി കഥാകൃത്ത് ശിഹാബുദ്ദീനും പൊയ്ത്തുംകടവ് നിര്‍വഹിച്ചു. എഴുത്തുകാരന്‍ മുരളി മംഗലത്ത്, സൂഫി ഗായകന്‍ സമീര്‍ ബിന്‍സി എന്നിവരും ഓണ്‍ലൈനായി പ്രകാശനത്തിന്റെ ഭാഗമായി. കെ പി മഹമൂദ്, നൗഫല്‍ മുഹമ്മദ്, റഫീഖ് പി കെ, ഹിലാല്‍ ഹാഷിം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രണയം, ആത്മീയത, മനുഷ്യബന്ധങ്ങള്‍, ജീവിതചിന്തകള്‍ ലളിതവും കാവ്യാത്മകവുമായി അവതരിപ്പിക്കുന്ന രചനകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പ്രണയത്തിന്റെ ആഴവും ഇഷ്‌കിന്റെ ആത്മീയഭാവവും ജീവിതാനുഭവങ്ങളിലൂടെ പ്രകാശിപ്പിക്കാനുള്ള ഉദ്യമമാണ് ഈ കൃതി.
നവംബറില്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പുസ്തകത്തിന്റെ പ്രകാശനം നടക്കും.

