വയോജന ദിനത്തില്‍ നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് ആദരിച്ചു

Web Desk
1 Min Read

ആലുവ: നന്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വയോജന ദിനത്തില്‍ വയോധികരെ ആദരിക്കലും ഇരുന്നൂറോളം കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണവും തെക്കേ മാലിപ്പുറം എന്‍ ഐ എം ഹാളില്‍ നടത്തി. നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് ഇതുപോലുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ടോണി ചമ്മിണി എം എല്‍ എ പറഞ്ഞു.

city exchange

യോഗത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ എം കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ക്ലീറ്റസ് എം പി കിറ്റ് വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബര്‍ണാഡ് ബെന്നി അമ്മമാരെ ആദരിച്ചു.

യോഗത്തില്‍ നസീര്‍ കൊടി കുത്തുമല, സ്വാഗതവും റഷീദ സിയാദ് നന്ദിയും പറഞ്ഞു. ബാങ്ക് പ്രസിഡന്റ് ബിജു, ഇ കെ അഷറഫ്, അംഗങ്ങളായ സോയാ മോഹന്‍, റാഫേല്‍, സാബു, സുല്‍ഫത്ത് ഗഫൂര്‍, ഗഫൂര്‍ ആലുവ, നൗഷാദ് ആലുവ, ഷംലാ താഹ, ബീന പട്ടണം, സീനത്ത് നൗഷാദ്, ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!