ടി ജി പി എ ഖത്തര്‍ ഓണാഘോഷവും വാര്‍ഷികവും

Web Desk
1 Min Read

ദോഹ: താന്ന്യം ഗ്രാമപഞ്ചായത്ത് പെരിങ്ങോട്ടുകര അസോസിയേഷന്റെ (ടി ജി പി എ ഖത്തര്‍) ഓണാഘോഷവും പതിനാറാം വാര്‍ഷികവും ജനറല്‍ ബോഡിയും സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററില്‍ നടന്നു. 2026- 28 വര്‍ഷത്തേക്കുള്ള പുതിയ എക്‌സിക്യൂട്ടീവ് കമ്മറ്റിയെ യോഗം തെരഞ്ഞെടുത്തു.

city exchange

മുഖ്യ രക്ഷാധികാരി അഷറഫ് അമ്പലത്ത്, പ്രസിഡണ്ട് അഷറഫ് കുമ്മംകണ്ടത്ത്, ജനറല്‍ സെക്രട്ടറി കാദിര്‍ ഫില്‍ഫില, ട്രഷറര്‍ സജാദ്, ജനറല്‍ കോര്‍ഡിനേറ്റര്‍ ഹബീബ് ചെമ്മാപ്പിള്ളി എന്നിവരെയും പതിനഞ്ച് അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയേയും തെരഞ്ഞെടുത്തു.

ഷവലിയാര്‍ പട്ടം ലഭിച്ച മുന്‍ പ്രസിഡണ്ടും രക്ഷാധികാരിയുമായിരുന്ന ഡേവിസ് എടക്കളത്തൂരിനെ ടി ജി പി എ പൗരാവലി ആദരിച്ചു. അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡുകളും നല്‍കി. തുടര്‍ന്നു വിഭവ സമൃദ്ധമായ ഓണസദ്യയും കലാ പരിപാടികളും നടന്നു.

Share This Article
Leave a Comment
error: Content is protected !!