ഇന്‍കാസ് ഖത്തര്‍ സി കെ മേനോന്‍ അനുസ്മരണം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഇന്‍കാസ് ഖത്തര്‍ മുഖ്യ രക്ഷാധികാരിയും ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി പ്രസിഡന്റും ഖത്തറിലെ സാമൂഹിക- സാംസ്‌കാരിക- ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന പത്മശ്രീ അഡ്വ. സി കെ മേനോന്റെ 7-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്, ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഐ സി സി ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്‍കാസ് വൈസ് പ്രസിഡന്റ് അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു.

city exchange

അഡ്വ. സി കെ മേനോന്റെ പുത്രിയും ഭവന്‍സ് പബ്ലിക്ക് സ്‌കൂള്‍ ഡയറക്ടറുമായ അഞ്ജന മേനോന്‍, ഇന്‍കാസ് രക്ഷാധികാരി ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, ഭാരവാഹികളായ കെ വി ബോബന്‍, ബഷീര്‍ തൂവാരിക്കല്‍, ശ്രീജിത്ത് എസ് നായര്‍, അഷറഫ് വടകര, അഷറഫ് നന്നംമുക്ക്, സുരേഷ് കരിയാട്, മനോജ് കൂടല്‍, അഹദ് മുബാറക് തുടങ്ങിയവര്‍ സി കെ മേനോനെ അനുസ്മരിച്ച് സംസാരിച്ചു.

ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ ഭേദമില്ലാതെ എല്ലാവരേയും സ്നേഹിക്കുകയും അവരുടെ വിഷമങ്ങളില്‍ അവരോടൊപ്പം ചേര്‍ന്നു നില്ക്കുകയും ചെയ്തിരുന്ന കാരുണ്യത്തിന്റെ വറ്റാത്ത നീരുറവയായിരുന്നു അഡ്വ. സി കെ മേനോന്‍ എന്ന് യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

ഈപ്പന്‍ തോമസ് സ്വാഗതവും ജയപാല്‍ മാധവന്‍ നന്ദിയും പറഞ്ഞു. നേരത്തേ അഡ്വ. സി കെ മേനോന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് അനുസ്മരണ പരിപാടികള്‍ ആരംഭിച്ചത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!