പ്രവാസി ഗൈഡന്‍സ് ഫോറം വാര്‍ഷികവും ‘ഓണപ്പൂത്താലം 2026’ ആഘോഷവും സംഘടിപ്പിച്ചു

Web Desk
1 Min Read

മനാമ: പ്രവാസി ഗൈഡന്‍സ് ഫോറത്തിന്റെ (പി ജി എഫ്) 17-ാമത് വാര്‍ഷികാഘോഷവും ‘ഓണപ്പൂത്താലം 2026’ ഓണാഘോഷവും സല്‍മാനിയ കെ സിറ്റി ഓഡിറ്റോറിയത്തില്‍ നടന്നു. ബഹ്റൈന്‍ ഇന്ത്യന്‍ എംബസി ഡിഫന്‍സ് അറ്റാഷെ ക്യാപ്റ്റന്‍ സന്ദീപ് സിംഗ് പരിപാടി ഉദ്ഘാടനം ചെയ്തു. ദി ഡെയ്ലി ട്രിബ്യൂണ്‍ ചെയര്‍മാനും മുന്‍ കര്‍മ്മജ്യോതി പുരസ്‌കാര ജേതാവുമായ പി ഉണ്ണികൃഷ്ണന്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

city exchange

ചടങ്ങില്‍ സാമൂഹ്യപ്രവര്‍ത്തകനായ വേണു വടകരയ്ക്ക് പി ജി എഫ് വാര്‍ഷിക പുരസ്‌കാരമായ ‘കര്‍മ്മജ്യോതി’ അവാര്‍ഡ് സമ്മാനിച്ചു. കൂടാതെ രശ്മി എസ് നായര്‍ (പ്രോഡിജി), ബിജു തോമസ് (കൗണ്‍സിലര്‍), റോസ് ലാസര്‍ (ഫാക്കല്‍റ്റി), ജിഷ അനു വില്യംസ് (കോഓര്‍ഡിനേറ്റര്‍), രഞ്ജിത്ത് ജോണ്‍ (സാമൂഹ്യസേവനം) എന്നിവര്‍ക്കും വിവിധ വിഭാഗങ്ങളിലായി പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.

പ്രസിഡണ്ട് ബിനു ബിജു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബിജു കെ പി സ്വാഗതവും ഈവന്റ് കണ്‍വീനര്‍ ജെയിംസ് ഫിലിപ്പ് നന്ദിയും രേഖപ്പെടുത്തി. വര്‍ക്കിങ്ങ് ചെയര്‍മാന്‍ പ്രദീപ് പുറവങ്കര, മുന്‍ കര്‍മ്മജ്യോതി പുരസ്‌കാര ജേതാക്കളായ ഡോ. ബാബു രാമചന്ദ്രന്‍, സുബൈര്‍ കണ്ണൂര്‍, ബഷീര്‍ അമ്പലായി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കൗണ്‍സിലിംഗ്, മനഃശാസ്ത്രം, വിദ്യാഭ്യാസം, മാനവവിഭവശേഷി വികസനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും ഒന്നിച്ച് ചേരാനും അനുഭവങ്ങളും അറിവുകളും പങ്കുവെക്കാനും പുതിയ കണ്ടെത്തലുകള്‍ ചര്‍ച്ച ചെയ്യാനുള്ള നോളജ് ഷെയറിംഗ് പ്ലാറ്റ്ഫോമായ പി ജി എഫ് മൈന്‍ഡ് ഹബ്ബിന്റെ’ ലോഗോ പ്രകാശനവും ചടങ്ങില്‍ നടന്നു. വിദഗ്ദ്ധര്‍ നയിക്കുന്ന സെഷനുകള്‍, കേസ് ചര്‍ച്ചകള്‍, ഗവേഷണങ്ങള്‍, തുടര്‍ച്ചയായ പഠനം, പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗ് എന്നിവയിലൂടെ മേഖലയിലെ പ്രൊഫഷണലുകള്‍ക്ക് ഒരുമിച്ച് വളരാനും സജീവമായ ഒരു കമ്മ്യൂണിറ്റി കെട്ടിപ്പടുക്കാനും മൈന്‍ഡ് ഹബ്ബിലൂടെ സാധിക്കുമെന്ന് ഭാരവാഹികള്‍ ചടങ്ങില്‍ വ്യക്തമാക്കി.

- Advertisement -
Ad image

ചടങ്ങില്‍ പ്രവാസി ഗൈഡന്‍സ് ഫോറത്തിന്റെ ഭാരവാഹികളും നിരവധി അംഗങ്ങളും കുടുംബാംഗങ്ങളും അടക്കം 250ല്‍ പരം ആളുകള്‍ പങ്കെടുത്തു. തുടര്‍ന്ന് അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികളും പരമ്പരാഗത ഓണസദ്യയും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

Share This Article
Leave a Comment
error: Content is protected !!