Community
ഇന്‍കാസ് വോളിബോള്‍ ടൂര്‍ണമെന്റില്‍ സഹാറ ടീം ഒരുങ്ങി; ആസ്പയര്‍ സോണില്‍ ഇന്ന് കളത്തിലിറങ്ങും

ദോഹ: ആസ്പയര്‍ സോണില്‍ ഇന്ന് തുടക്കം കുറിക്കുന്ന ഇന്‍കാസ് പത്തനംതിട്ട ജില്ലാ വോളിബോള്‍ ടൂര്‍ണമെന്റില്‍ സഹാറ എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി ഖത്തര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സഹാറ വോളിബോള്‍ ടീം പ്രതീക്ഷകളോടെ കളത്തിലിറങ്ങുന്നു. മത്സരങ്ങള്‍ ജൂണ്‍ 20നും തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു. 14 ശക്തമായ ടീമുകള്‍ക്കിടയിലെ മത്സരം ആവേശം നിറച്ചതാകും.


ടീമിന്റെ ജേഴ്സി പ്രകാശനം സഹാറ എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി ഖത്തറിലെ ആസ്ഥാനത്ത് നടന്നു. സഹാറ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഇക്ബാല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇജാസ് ഇക്ബാല്‍, ടീം മാനേജര്‍ നാസര്‍ എം, സമീര്‍ കോറോത്ത്, കോച്ച് വിനു എ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ടീമിനെ ക്യാപ്റ്റന്‍ കാര്‍ത്തിക് നയിക്കും. മന്‍സൂര്‍,. നസീം, റിജിന്‍, എഡുഷ, ഷിബിന്‍, അന്‍വര്‍ഷ, ദില്‍ഷാദ്, സാബിത്ത് തുടങ്ങിയ താരങ്ങളടങ്ങുന്ന സഹാറ ടീം ടൂര്‍ണമെന്റിനായി കഠിനമായ പരിശീലനം നടത്തിയിട്ടുണ്ട്.


ഇന്ത്യന്‍ സര്‍വകലാശാലകളിലും ദേശീയതലത്തിലും കളിച്ചിട്ടുള്ള അതിഥി താരങ്ങളുടെ സാന്നിധ്യം ടീം അംഗങ്ങള്‍ക്ക് ശക്തി പകര്‍ന്നു
വിദേശ പഠനത്തിനുള്ള മാര്‍ഗനിര്‍ദ്ദേശവും അഡ്മിഷന്‍ മുതല്‍ വിസപ്രക്രിയ വരെയുള്ള സേവനമാണ് സഹാറ എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി നല്‍കുന്നത്. കൂടാതെ പ്ലസ്ടു, ഡിഗ്രി, പിജി തുടങ്ങി തുടര്‍പഠനത്തിനുള്ള അവസരവും സഹാറ നല്‍കി വരുന്നു.


