ഇടതു സര്‍ക്കാറിന്റെ വഞ്ചന അവസാനിപ്പിക്കണം

Web Desk
1 Min Read

ആലുവ: വനിതകളോടുള്ള ഇടതു സര്‍ക്കാരിന്റെ വഞ്ചന അവസാനിപ്പിക്കണമെന്നും ക്ഷാമാശ്വാസ കുടിശ്ശിക അടിയന്തരമായി നല്‍കണമെന്നും കെ എസ് എസ് പി എ വനിതാ ഫോറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

city exchange

2016 മുതല്‍ വിവിധ കാലങ്ങളില്‍ അനുവദിച്ച ക്ഷാമാശ്വാസങ്ങളുടെ കുടിശ്ശികകള്‍, 2022 ജൂലൈ മുതലുള്ള 6 ഗഡു (18 ശതമാനം) ക്ഷാമാശ്വാസം, 2024 ജൂലൈ ഒന്നു മുതല്‍ നടപ്പിലാക്കേണ്ടിയിരുന്ന ശമ്പള- പെന്‍ഷന്‍ പരിഷ്‌കരണം എന്നിവ നല്‍കാതെയും പിണറായി സര്‍ക്കാര്‍ കേരളത്തിലെ പെന്‍ഷന്‍കാരെ വഞ്ചിച്ചിരിക്കുകയാണെന്ന് കെ എസ് എസ് പി എ സംസ്ഥാന സെക്രട്ടറി ടി എസ് രാധാമണി അഭിപ്രായപ്പെട്ടു. അപാകതകള്‍ പരിഹരിക്കാതെ മെഡിസെഫ് പ്രീമിയം കൂട്ടുന്നതിനുള്ള ഇടതു സര്‍ക്കാര്‍ നീക്കം അനുവദിക്കുകയില്ല എന്നും യോഗം തീരുമാനിച്ചു.

സംസ്ഥാന സമിതി അംഗം കെ എം ബീന അധ്യക്ഷത വഹിച്ചു. യോഗം സംസ്ഥാന സെക്രട്ടറി ടി എസ് രാധാമണി ഉദ്ഘാടനം ചെയ്തു. കെ എസ് എസ് പി എ ജില്ലാ പ്രസിഡന്റ് എ ഡി റാഫേല്‍, സെക്രട്ടറി ഡൊമിനിക് തോമസ്, മിനി ജി നായര്‍, ആലീസ് സ്‌കറിയ, ജീവല്‍ശ്രീ പി പിള്ള, ഇ ഐ മൈമൂന, ടി ടി കൊച്ചുത്രേസ്യ, വി എ ചിന്നമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!