ഐ സി എഫ് റിഫ റീജിയന്‍ മദ്രസ ഫെസ്റ്റ് ഇന്ന്

Web Desk
1 Min Read

മനാമ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) റിഫ റീജിയന്‍ കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മജ്മഉ തഅലീമില്‍ ഖുര്‍ആന്‍ മദ്രസ്സ വിദ്യാര്‍ഥികളുടെ കലാമത്സരങ്ങള്‍ ‘മദ്‌റസ ഫെസ്റ്റ്’ ഇന്ന് ഹമദ് ടൗണ്‍ കാനൂ ഹാളില്‍ നടക്കും.

city exchange

സബ് ജൂനിയര്‍, ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി ഖിറാഅത്ത്, ഹിഫ്‌ള്, പ്രസംഗം, മലയാള ഗാനം, സംഘഗാനം, കളറിംഗ്, കഥ പറയല്‍, പ്രശ്‌നോത്തരി, കാലിഗ്രാഫി, ചിത്രരചന തുടങ്ങിയ വിവിധ ഇനങ്ങളിലാണ് മത്സരം നടക്കുക.
മദ്രസ വിദ്യാര്‍ഥികളുടെ ദഫ് പ്രോഗ്രാമും ബുര്‍ദ്ധ ആലാപനവും ഉണ്ടായിരിക്കും.

ഇസ്ലാമിക് എജ്യൂക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യ കഴിഞ്ഞ വര്‍ഷം നടത്തിയ പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളേയും എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച മദ്രസ വിദ്യാര്‍ഥികളേയും ചടങ്ങില്‍ ആദരിക്കും.

മദ്രസ പ്രസിഡന്റ് ഉമര്‍ഹാജിയുടെ അധ്യക്ഷതയില്‍ ഐ സി എഫ് ബഹ്‌റൈന്‍ നാഷണല്‍ ക്യാബിനറ്റ് അംഗം സുലൈമാന്‍ ഹാജി ഉദ്ഘാടനം നിര്‍വഹിക്കും. ഐ സി എഫ് ഇന്റര്‍നാഷണല്‍ വൈസ് പ്രസിഡന്റ് എം സി അബ്ദുല്‍ കരീം ഹാജി, നാഷണല്‍ സെക്രട്ടറിമാരായ റഫീഖ് ലത്വീഫി വരവൂര്‍, ഫൈസല്‍ ചെറുവണ്ണൂര്‍, ശിഹാബ് സിദ്ധീഖി, നാഷണല്‍ നേതാക്കളായ അബ്ദുറഹീം സഖാഫി വരവൂര്‍, ഇര്‍ഷാദ് ആറാട്ടുപുഴ, ആസിഫ് നന്തി തുടങ്ങിയവര്‍ സംബന്ധിക്കും.

- Advertisement -
Ad image

മദ്രസ ഫെസ്റ്റ് സ്വാഗതസംഘം ഭാരവാഹികളായ സലാം മുസ്ലിയാര്‍, അലവി സൈനി, മുസ്തഫ എളമ്പിലാട്, അഫ്‌സല്‍ അബൂബക്കര്‍, ജഅഫര്‍, സുബൈര്‍ കടൂര്‍, അഫ്‌സല്‍ ആലപ്പുഴ, ഉസ്മാന്‍ സല്ലാഖ്, ഇബ്രാഹിം മങ്കര, അഫ്‌സല്‍ എറണാകുളം, ജമാല്‍ മൂടാടി എന്നിവര്‍ നേതൃത്വം നല്‍കും.

Share This Article
Leave a Comment
error: Content is protected !!