
ആലുവ: ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത് പന്ത്രണ്ടാം വാര്‍ഡില്‍ പുളിക്കായത്ത് ഭാഗത്ത് ദിലീപ് ആന്റ് അമൃത വെള്ളോടി ഫാമിലി ഫൗണ്ടേഷന്‍ നിര്‍മ്മിച്ചു നല്‍കിയ ഹൈടെക് അംഗനവാടി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ നാടിന് സമര്‍പ്പിച്ചു. കാലങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്ന അംഗനവാടി 2020- 25 കാലയളവില്‍ പഞ്ചായത്ത് അംഗമായിരുന്ന നഹാസ് കളപ്പുഴയിലിന്റെ ശ്രമഫലമായാണ് അനുവദിച്ചത്


ചടങ്ങില്‍ ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ജേര്‍ളി കപ്രശ്ശേരി സ്വാഗതം ആശംസിച്ചു. അമൃത വെള്ളോടി ഫാമിലി ഫൗണ്ടേഷന് വേണ്ടി കിരണ്‍ വര്‍ഗീസ് വിശിഷ്ട വ്യക്തിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സെബാ മുഹമ്മദാലി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജീന ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്തംഗം നൗഷാദ് പാറപ്പുറം, ഗായത്രി വാസന്‍, ഐ സി ഡി എസ് പ്രോഗ്രാം ഓഫീസര്‍ സുധാ സി, മുന്‍ ഗ്രാമ പഞ്ചായത്തംഗം നഹാസ് കളപ്പുരയില്‍, മൊയ്തീന്‍ കുഞ്ഞ് എന്നിവര്‍ സംസാരിച്ചു.
